ഒരസുഖം വന്നാല്‍ സാധാരണ മരുന്ന് കഴിച്ചാണ് അത് മാറ്റുന്നത്. വയറുവേദനയ്ക്കും തലവേദനയ്ക്കും നെഞ്ചുവേദനയ്ക്കും പനിക്കുമെല്ലാം നമ്മള്‍ മരുന്ന് കഴിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രസകരമായ ഒരു പഠനം തെളിയിക്കുന്നത് ദിവസം ആസ്പിരിന്‍ ഗുളിക കഴിച്ചാല്‍ മലാശയ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാകുമെന്നാണ്.
അതായത് നിങ്ങള്‍ മലാശയ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുള്ള ആളാണെങ്കില്‍ ആസ്പിരിന്‍ ഗുളിക നിങ്ങളുടെ ജീവന്‍ രക്ഷിക്കും. പത്ത് വര്‍ഷം നീണ്ടുനിന്ന പഠനമാണ് ഇത് തെളിയിച്ചിരിക്കുന്നത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന അസ്പിരിന്‍ ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാനും ഉപയോഗിക്കാമെന്നതാണ് ഏറ്റവും പുതിയ കണ്ടുപിടുത്തം തെളിയിക്കുന്നത്. ലോകവ്യാപകമായി നടത്തിയ പരീക്ഷണങ്ങള്‍ ആസ്പിരിന്‍ ഗുളികയുടെ ക്യാന്‍സര്‍ പ്രതിരോധശേഷിയെ വ്യക്തമാക്കുന്നതാണെന്ന് വിദഗ്ദര്‍ പറഞ്ഞു.
പതിനാറ് രാജ്യങ്ങളിലെ നാല്‍പത്തിമൂന്ന് സെന്ററുകളില്‍വെച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഏതാണ്ട് 1,000 ത്തോളം പേരെയാണ് പഠനത്തിന് വിധേയമാക്കിയിരിക്കുന്നത്. മലാശയ ക്യാന്‍സറും മറ്റ് ക്യാന്‍സറുകളും വരാന്‍ സാധ്യതയുള്ള ജനിതക വ്യതിയാനങ്ങളുള്ള ആയിരം പേരെയാണ് ലോകവ്യാപകമായി പഠനത്തിന് വിധേയമാക്കിയത്.
2007 ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ആദ്യഫലങ്ങള്‍ അറിവായിത്തുടങ്ങിയിരുന്നു. ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പ്രൊഫ. സര്‍. ജോണ്‍ ബണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഈ പഠനഫലം ക്യാന്‍സര്‍ സാധ്യതയുള്ള ബ്രിട്ടണിലെ 30,000 പേര്‍ക്ക് ഏറെ ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല