ബ്രിട്ടനിലെ യുവതലമുറയില്‍ 47 ശതമാനം കുട്ടികള്‍ക്കും ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷ സംസാരിക്കാന്‍ അറിയില്ലയെന്ന് പഠനങ്ങള്‍. ബ്രിട്ടനിലെ സ്‌കൂളുകളില്‍ പാഠ്യപദ്ധതിയനുസരിച്ച് പതിനാലു വയസ്സുവരെയുള്ള കുട്ടികള്‍ പുറം രാജ്യങ്ങളിലെ ഏതെങ്കിലുമൊരു ഭാഷയും, ഫ്രഞ്ചും, ജര്‍മനിയും, സ്പാനിഷും നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്നു നിബന്ധനയുള്ളപ്പോഴാണീ പഠനം.
പഠനം നടത്തിയ ആളുകളില്‍ പത്തൊമ്പതു ശതമാനം ആളുകള്‍ക്കും ഹലോ എന്ന വാക്കിന്റെ ഫ്രഞ്ച് വാക്കോ, ഇരുപത്തി ഏഴു ശതമാനം ആളുകള്‍ക്ക് ഗുഡ്‌മോണിംഗ് എന്നതിന്റെ ഫ്രഞ്ച് വാക്ക് ഗോയ്‌ഡേമോര്‍ഗന്‍ എന്നതാണെന്നും അറിയില്ലയെന്ന് പഠനങ്ങള്‍ പറയുന്നു.
ഇവ ചൂണ്ടികാണിക്കുന്നത് സ്‌കൂള്‍ പഠി്പ്പിക്കുന്നവ പഠിക്കുന്നതിനുവേണ്ടി മാത്രം പഠിക്കുകയും സാമാന്യ ജീവിതത്തില്‍ ഇവ ഉപകരിക്കുമെന്നു കരുതി സ്‌കൂളിനു വെളിയില്‍ ഈ ഭാഷകള്‍ സംസാരിച്ച് തങ്ങളുടെ ഭാഷാ നൈപുണ്യം വര്‍ദ്ധി്പ്പിക്കാന്‍ ശ്രദ്ധിക്കുന്നില്ലായെന്നുമാണ്. പഠനം തെളിയിച്ച രസകരമായ ഒരു വസ്തുത ഏറ്റവും കൂടുതല്‍ ആളുകള്‍്ക്ക് അതായത് സര്‍വ്വേയില്‍ പങ്കെടുത്തതില്‍ പകുതിയോളം പേര്‍ക്കുമറിയാവുന്ന വാക്ക് സ്പാനിഷില്‍ ബിയര്‍ ആവശ്യപ്പെടുന്നതെങ്ങനെയെന്നതാണ്.
ഇരുപ്ത്തി ഒന്നു ശതമാനം ആളുകള്‍ക്ക് ഹലോ, ഗുഡ്‌ബെ എന്നീ വാക്കുകളുടെ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന പദങ്ങള്‍ അറിയാമെന്നും പറയുന്നു. എ്ന്നാല്‍ അമ്പതു ശതമാനം ആളുകള്‍ അവകാശപ്പെടുന്നത് മറ്റു ഭാഷകള്‍ കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുവെങ്കിലും മറുപടി പറയാന്‍ പ്രയാസം അനുഭവിക്കുന്നുവെന്നാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത അമ്പത്തി അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 45 ശതമാനം ആളുകഴും മറ്റു രാജ്യങ്ങളില്‍ ചെല്ലുമ്പോള്‍ അവിടുത്തെ ഭാഷ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഹോട്ടല്‍സ്.കോം എന്നവരാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല