ബ്രിട്ടനിലെ കലാപത്തില്‍ പങ്കെടുത്ത ആളുകളെ കണ്ടെത്തുന്നതിലും ശിക്ഷ വിധിക്കുന്നതും റിക്കോര്‍ഡ് വേഗത്തിലാണ്. ഷോപ്പില്‍ നിന്നും കൊള്ളയടിക്കുന്നവരെ തടയുന്നതിനിടയില്‍ കൊല്ലപ്പെട്ട മൂന്ന് ഏഷ്യന്‍ വംശജരെ കൊലപ്പെടുത്തിയ കുറ്റത്തിന് രണ്ടു പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു . ഇതില്‍ ഒരാള്‍ കൌമാരക്കാരനാണ്.26 കാരനായ ജോഷോ ഡോണാള്‍ഡ് എന്നയാള്‍ക്കൊപ്പം ഒരു പതിനേഴു കാരനെയുമാണ് കേസില്‍ പിടിച്ചിരിക്കുന്നത് എന്ന് വെസ്റ്റ് മിഡ് ലാന്‍ഡ് പോലീസ് വക്താവ് പറഞ്ഞു. ഹാറൂണ്‍ ജോഹന്‍(21) , ഷസാദ് അലി (30) അബ്ദുല്‍ മുസാവിര്‍(31) എന്നിവരെയാണ് കഴിഞ്ഞ പത്താം തിയ്യതി കൊള്ളമുതലുമായ് കടന്നു കളയുന്നതിനിടയില്‍ കാറിടിച്ച് കൊലപ്പെടുത്തിയത്.
ഹാറൂന്‍ ജോഹന്റെ പിതാവിന്റെ സമീപത്തു വെച്ചാണ് ഈ അപകടം സംഭവിച്ചത്, ചൊവ്വാഴ്‌ച രാത്രിയില്‍ കലാപകാരികള്‍ കടകള്‍ കൊള്ളയടിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു മൂവരും. അന്‍പതു മൈല്‍ സ്‌പീഡില്‍ വന്ന കാറാണ് ഇവരുടെ ജീവന്‍ കവര്‍ന്നത്. സമാധാനം പുലര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആരുടെയും ഹൃദയം നുറുങ്ങുന്ന രീതിയില്‍ പിതാവ് താരിഖ് ജഹാന്‍ പൊതുജനങ്ങളോടായി അഭ്യര്‍ത്ഥന നടത്തിയതാണ് ഇതേ തുടര്‍ന്നുണ്ടാകുമായിരുന്ന വന്‍ വംശീയ കലാപങ്ങളില്‍ നിന്നും ബ്രിട്ടനെ രക്ഷിച്ചത്.
കാര്‍ പാഞ്ഞുവരുന്നതും അപകടമുണ്ടാകുന്നതും താരിഖ് കണ്ടിരുന്നു. എന്നാല്‍ മകനാണ് അപകടത്തില്‍ പെട്ടതെന്ന് അറിയാതെതന്നെ അവരെ രക്ഷിക്കാനായി ഓടിയടുത്തു.വീണുകിടന്ന ഒരാളെ താങ്ങിയെടുക്കുമ്പോള്‍ മകനാണ് തൊട്ടടുത്ത് അപകടത്തില്‍ പെട്ട് കിടക്കുന്നതെന്ന് മറ്റൊരാള്‍ പറഞ്ഞത്. അപ്പോഴും മകന് ജീവനുണ്ടായിരുന്നു. മകനെ വാരിയെടുത്ത താരിഖ ജഹാന്‍ കൃത്രിമ ശ്വാസോച്ഛാസം നല്‌കാന്‍ ശ്രമിച്ചു. അപ്പോഴേയ്‌ക്കും മകന്റെ ദേഹം മുഴുവന്‍ ചോര പടര്‍ന്നിരുന്നു. മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല