സൂപ്പര്‍മാര്‍ക്കറ്റുകളിലെ കോഴിയിറച്ചി വാങ്ങുമ്പോള്‍ സൂക്ഷിക്കുക. സൂപ്പര്‍മാര്‍ക്കറ്റുകളിലെ അഞ്ചില്‍ രണ്ടു കോഴികളും മാരകരോഗങ്ങളുടെ കലവറയാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് മനുഷ്യന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണു ഗവേഷകര്‍ അറിയിക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ മിക്കവാറും എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഇറച്ചിക്കോഴി വില്‍പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ്.
പരിശോധിപ്പിക്കപ്പെട്ട 192 കോഴികളില്‍ 73 കോഴികളും രോഗങ്ങള്‍ വരുത്തുവാന്‍ കാരണമായ രോഗാണുക്കള്‍ നിറഞ്ഞതാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞു. കംപിലോബാക്ടര്‍, ലിസ്ട്ടീരിയ, സല്മോനെല്ല എന്നീ രോഗാണുക്കളെയും കണ്ടെത്തിയിട്ടുണ്ട്. ഇത് തികച്ചും അംഗീകരിക്കുവാനാകാത്ത ഒരു സത്യമാണെന്ന് ബോസ് റിച്ചാര്‍ഡ് ലോയ്ഡ് അറിയിച്ചു. പ്രമുഖ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും പരീക്ഷണങ്ങള്‍ നടത്തുകയും രോഗാണുക്കളെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഡയേറിയ, പനി, ഛര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമായ രോഗാണുക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ജീവന് പോലും അപകടം വരുത്താം എന്ന് വിദഗ്ദ്ധര്‍ അറിയിച്ചു. 2010ല്‍ ഈ രീതിയില്‍ ഉണ്ടായത് 403,000 അപകടങ്ങളാണ്. അതില്‍ 96മരണങ്ങളും ഉള്‍പ്പെടും. ചിക്കന്‍ നല്ല രീതിയില്‍ പാകം ചെയ്തു കഴിച്ചില്ല എങ്കില്‍ ഇത് മിക്കവാറും നമ്മെ അപകടത്തിലാക്കും എന്നതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ നല്ല രീതിയില്‍ പാചകം ചെയ്തു കഴിക്കുക ആണെങ്കില്‍ ചിക്കന്‍ അപകടങ്ങള്‍ ഒന്നും വരുത്തുകയില്ല എന്ന് പൌള്‍ട്രി കൌണ്‍സില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല