ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ് ലണ്ടന്‍. ബ്രിട്ടണിലാണ് ഈ നഗരമെങ്കിലും ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ മൂന്നില്‍ രണ്ടുപേരും വിദേശികളുടെ മക്കള്‍ ആണെന്നുള്ള റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. അതായത് കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ ജനിച്ചു വീണ കുട്ടികളില്‍ 64.7 ശതമാനം കുഞ്ഞുങ്ങളുടെയും മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവര്‍ ആണ്.
കുഞ്ഞുങ്ങളുടെ പിതാവോ അല്ലെങ്കില്‍ മാതാവോ കുടിയേറ്റക്കാര്‍ ആണെന്നുള്ള റിപ്പോര്‍ട്ട് അക്ഷരാര്‍ത്ഥത്തില്‍ അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ ബ്രിട്ടന്റെ മുഖച്ഛായ തന്നെ മാറുമെന്നും അനിയന്ത്രിതമായ കുടിയേറ്റമാണ് ഇതിനെല്ലാം കാരണമെന്നും അധികൃതര്‍ ആരോപിച്ചു. ബ്രിട്ടന്‍ മള്‍ട്ടികള്‍ച്ചറിസം അവസാനിപ്പിക്കാന്‍ ശ്രമം തുടങ്ങിയതിന് തൊട്ടു പുറകെയാണ് ഈ റിപ്പോര്‍ട്ട് വന്നതെന്നതാണ് രസകരമായ മറ്റൊരു വസ്തുത!
ഈസ്റ്റ് ലണ്ടണിലെ ന്യൂഹാമിലും വെസ്റ്റ്‌മിന്‍സ്റ്ററിലും ജനിക്കുന്ന കുഞ്ഞുങ്ങളില്‍ പത്തില്‍ എട്ടും വിദേശ പിതാവിന്റെയോ മാതാവിന്റെയോ സന്തതിയാണ്. ന്യൂഹാമില്‍ വിദേശിയരുടെ കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ 84 ശതമാനമാണ് വളര്‍ച്ച. 32 ലണ്ടന്‍ ബറോകളില്‍ ആറെണ്ണത്തില്‍ മാത്രമെ അമ്പതുശതമാനത്തില്‍ താഴെ വിദേശിയരുടെ കുഞ്ഞുങ്ങളുള്ളൂ. വിദേശികളുടെ പ്രസവവും കുടിയേറ്റക്കാരുടെ പ്രവാഹവും കൂടുന്നതുമൂലം ജനസംഖ്യയിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്നാണ് യൂറോ എം പി ജെരാര്‍ഡ് ബാറ്റന്റെ അഭി്പ്രായം. ഇതുപോലെ ഇത് തുടരാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ന്യൂഹാമിലുണ്ടായ 5266 പ്രസവങ്ങളില്‍ 84.1 ശതമാനവും കുടിയേറ്റക്കാരുടെ ആണെന്നും ഇതില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, പോളണ്ട് എന്നിവയാണ് മുന്നില്‍നില്‍ക്കുന്നത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വെസ്റ്റ് മിനിസ്റ്ററിലെ വിദേശ മാതാപിതാക്കളുടെ ജനനനിരക്ക് 81.2 ശതമാനമാണ്. കെന്‍സിങ്ടണിലും ചെല്‍സിയയിലും അത് 79.1 ശതമാനമാണ്.
വിദേശികളുടെ പ്രസവനിരക്ക് ഏറ്റവും കുറഞ്ഞുനില്‍ക്കുന്നത് ഹാവെറിങ്ങിലാണത്രെ. 24 ശതമാനമാണ് ഇവിടുത്തെ നിരക്ക്. ബെക്സ്ലിയിലും ബ്രോംലിയിലും 33 ശതമാനം നിരക്കേ രേഖപ്പെടുത്തിയിട്ടുള്ളൂ. ബ്രിട്ടന്റെ ഇപ്പോഴത്തെ ജനസംഖ്യം 62 ദശലക്ഷത്തോട് അടുത്തുവരികയാണ്. ഇതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ പട്ടികയില്‍ കൊടുക്കുന്നു.
Mother’s area of residence | Number with one or more foreign parent | Proportion with one or more foreign parent |
---|---|---|
London | 86,111 | 64.7 |
Inner London | 38,224 | 70.0 |
Camden | 2,135 |
69.8 |
Hackney & City of London | 3,227 | 69.0 |
Hammersmith & Fulham | 1,819 | 65.6 |
Haringey | 3,242 | 72.8 |
Islington | 1,757 | 59.5 |
Kensington and Chelsea | 1,757 | 79.1 |
Lambeth | 3,221 | 65.3 |
Lewisham | 3,067 | 61.6 |
Newham | 5,266 | 84.1 |
Southwark | 3,498 | 68.2 |
Tower Hamlets | 3,571 |
78.2 |
Wandsworth | 3,179 | 57.3 |
Westminster | 2,485 | 81.2 |
Outer London | 47,887 | 61.0 |
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല