സ്വന്തം ലേഖകന്‍: യുഎസില്‍ പെണ്മക്കളുടെ ചേലാ കര്‍മ്മം നടത്തിയ രണ്ട് അമ്മമാരും സഹായം ചെയ്ത ഡോക്ടറും കുടുങ്ങി. യുഎസിലെ മിനസോട്ടയില്‍ ഏഴു വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് പ്രാകൃത നടപടിയായ ചേലാ കര്‍മ്മത്തിന് വിധേയരായത്. ഈ പെണ്‍കുട്ടികളുടെ അമ്മമാര്‍ക്കും ഇരുവര്‍ക്കും സഹായം നല്‍കിയതിന് ഡോ. ഫഖ്രുദ്ദീന്‍ അട്ടാററിനെതിരേയും കേസെടുത്തതായി ഡിട്രോയിറ്റ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
മിഷിഗണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ക്കും അമ്മമാര്‍ക്കും എതിരെ ചേലാകര്‍മ്മം ചെയ്തു, ഇതിനായി ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചേലാകര്‍മ്മം നടത്തിയ അമ്മമാരില്‍ ഒരാള്‍ അമേരിക്കന്‍ പൗരയും മറ്റൊരാള്‍ നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരുമാണ്. ഇരുവരേയും സെപ്തംബര്‍ 21ന് കോടതിയില്‍ വിചാരണയ്ക്കായി ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമ ഡോ. ജുമന, നഗര്‍വാല, അട്ടാര്‍, അട്ടാറിന്റെ ഭാര്യ ഫരീദ അട്ടാര്‍ തുടങ്ങിയവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുഎസില്‍ ചേലാകര്‍മ്മത്തിന് നിരോധനം ഉള്ളതിനാല്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ വേരുകളുള്ള ഷിയ മുസ്ലിം സംഘടനയായ ദാവൂദി ബോഹ്‌റയുടെ നേതൃത്വത്തിലാണ് ചേലാ കര്‍മ്മം നടത്തുന്നത്. പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടത്തുന്നത് യുഎസില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമമായാണ് കണക്കാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല