വെടിയുണ്ടയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സൗദി വ്യവസായികള്‍ അറസ്റ്റില്‍. അഞ്ച് സൗദി പൗരന്മാരാണ് കേരളത്തില്‍നിന്ന് സൗദിയിലേക്ക് മടങ്ങുന്നതിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ഇവരില്‍ രണ്ട് പേരുടെ ബാഗേജിനുള്ളില്‍നിന്നാണ് എകെ 7 തോക്കില്‍ ഉപയോഗിക്കുന്ന തിര കണ്ടെത്തിയത്.
എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി വിഭാഗത്തിന്റെ എക്‌സ് റേ മെഷീനിലാണ് തിരകള്‍ കണ്ടെത്തിയത്. ഉപയോഗിക്കാത്ത തിരകളാണ് ഇവയെന്ന് പരിശോധനയില്‍ കണ്ടെത്തി. എന്തിനാണ് വെടിയുണ്ട കൊണ്ടു നടക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായ ഉത്തരങ്ങളാണ് സൗദി വ്യവസായികള്‍ നല്‍കിയത്. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം നെടുമ്പാശ്ശേരി പൊലീസിനെ വിവരമറിയിച്ചു. ഇവരെത്തിയാണ് സൗദി വ്യവസായികളെ അറസ്റ്റ് ചെയ്തത്.
സൗദി വ്യവസായികളുടെ കമ്പനിയില്‍ ജോലി ചെയ്യുന്ന മലയാളികളുടെ വീടുകള്‍ സന്ദര്‍ശിക്കാനും മറ്റുമാണ് ഇവര്‍ കേരളത്തിലെത്തിയത്. നിലമ്പൂരിലായിരുന്ന ഇവര്‍ ഇടുക്കി മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുന്നതിനായി വിമാനത്താവളത്തില്‍ എത്തിയത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ പറഞ്ഞതെന്ന് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല