1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2018

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇനി കുഞ്ഞിന് മൂന്ന് മാതാപിതാക്കളാകാം; പുതിയ ഡിഎന്‍എ പരീക്ഷണത്തിന് അനുമതി നല്‍കി സര്‍ക്കാര്‍. ജനിതക രോഗം കുഞ്ഞിലേക്കു വരുന്നതു തടയാനായി രണ്ടിനുപകരം മൂന്നു പേരില്‍ നിന്നു ഡിഎന്‍എ സ്വീകരിക്കുന്ന രീതി ആദ്യമായി സ്വീകരിക്കാന്‍ ബ്രിട്ടന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.

മെക്‌സിക്കോയില്‍ വിജയകരമായി പരീക്ഷിച്ച ഈ വിദ്യ ബ്രിട്ടനില്‍ ഉപയോഗിക്കാന്‍ പ്രഫ. മേരി ഹെര്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പിതാവിന്റെ ഡിഎന്‍എ കൂടാതെ വടക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ ന്യൂകാസിലില്‍നിന്നുള്ള രണ്ടു സ്ത്രീകളുടെ ഡിഎന്‍എകളാണു കുഞ്ഞിന്റെ അമ്മയുടെ സ്ഥാനത്ത് ഉപയോഗപ്പെടുത്തുക.

ഇവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. രാജ്യത്ത് ഈ രീതി വ്യാപകമാകുന്നതോടെ കുട്ടികളില്ലാത്ത നിരവധി ദമ്പതിമാര്‍ മുന്നോട്ട് വരുമെന്നാണ് അധികൃതര്‍ കരുതുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.