ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള എഴുത്തുപരീക്ഷ പാസാകുകയെന്നത് അത്ര വലിയ കാര്യമാണോ? അതും 28 വയസുള്ള ചുള്ളന്‍ ചെക്കന്. ഇതൊക്കെ സിമ്പിളല്ലേ എന്ന് മറ്റുള്ളവര്‍ പറഞ്ഞേക്കാം. പക്ഷെ ബ്രിട്ടനിലെ ലെസ്റ്റര്‍ സ്വദേശിയായ യുവാവ് തിയറി പരീക്ഷ എഴുതിയത് ഒന്നും രണ്ടും തവണയല്ല, 92 പ്രാവശ്യം. എന്നിട്ട് ഇതുവരെ പരീക്ഷ ജയിക്കാനായുമായില്ല. ഇയാളുടെ പേരു വിവരങ്ങളും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
കഷ്ടിച്ച് ഒരു മണിക്കൂര്‍ മാത്രമാണ് പരീക്ഷയുള്ളത്. പരീക്ഷയ്ക്കായി 3000 പൌണ്ടും ചെലവാക്കി കഴിഞ്ഞു. എഴുത്തു പരീക്ഷ പാസാകാന്‍ കഴിയാത്തതിനാല്‍ ഇതുവരെ വാഹനം കൈകൊണ്ട് തൊടാനും കഴിഞ്ഞിട്ടില്ല. ഇത്രയും പ്രാവശ്യം പരാജയപ്പെട്ടെങ്കിലും തോറ്റ് പിന്മാറാനൊന്നും ഈ യുവാവ് തയ്യാറായില്ല.
ഒരു തവണ തിയറി പരീക്ഷയ്ക്ക് ഹാജരാകുന്നതിന് വേണ്ടി 31 പൌണ്ടാണ് ഫീസ്. പരീക്ഷയിലെ ചോദ്യങ്ങളെല്ലാം റോഡും ഗതാഗതവുമായി ബന്ധപ്പെട്ടതാണ്. അത് പാസാകാനാണ് ഈ യുവാവ് ഭഗീരഥപ്രയത്നം നടത്തുന്നത്. നിയമപ്രകാരം എഴുത്തു പരീക്ഷ പാസാകാതെ വാഹനം ഓടിച്ചുള്ള ടെസ്റ്റിന് ഹാജരാകാനാകില്ല. കാര്യം എന്തായാലും ഇത്തവണ പാസാകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് യുവാവിനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല