1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2011


ഉജ്വല ജയത്തോടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, നിലവിലെ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് എന്നിവര്‍ യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍ കടന്നു. അര്‍ജന്റീനയുടെ യുവാന്‍ മൊണാക്കോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തെറിഞ്ഞു. സ്കോര്‍: 6-1, 6-2, 6-0. അഞ്ചുവട്ടം ഇവിടെ ചാ മ്പ്യനായിരുന്ന ഫെഡറര്‍ കേവലം 82 മിനിറ്റിനുള്ളില്‍ എതിരാളിയെ അടിയറവു പറയിപ്പിച്ചു. മാര്‍ഡി ഫിഷിനെ കനത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയ ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗയാണ് ഫെഡററുടെ ക്വാര്‍ട്ടര്‍ എതിരാളി.

ജൊക്കോവിച്ച് യുക്രയിന്റെ അലക്സാണ്ടര്‍ ഡോഗ്ളോപൊലോവിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6, 6-4, 6-2. സ്വന്തം നാട്ടുകാരനായ യാങ്കോ തിപ്സാരെവിച്ചാണ് ജോക്കോവിച്ചിന്റെ ക്വാര്‍ട്ടറിലെ എതിരാളി. ഗ്രാന്‍ഡ് സ്ളാമില്‍ ഈ വര്‍ഷം കേവലം രണ്ടു മത്സരങ്ങള്‍ മാത്രം പരാജയപ്പെട്ട ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും കീശയിലാക്കിയിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്പെയിനിന്റെ യുവാന്‍ കാര്‍ലോസ് ഫെരേരോയെ 7-5, 6-7, 6-5, 6-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് തിപ്സാരെവിച്ച് ഒരു ഗ്രാന്‍ഡ് സ്ളാം ടൂര്‍ണമെന്റില്‍ ആദ്യമായി ക്വാര്‍ട്ടറിലെത്തുന്നത്. മത്സരത്തില്‍ 20 എയ്സുകളാണ് തിപ്സാരെവിച്ച് ഉതിര്‍ത്തത്.

വനിതാവിഭാഗത്തില്‍ ഡെന്മാര്‍ക്കിന്റെ കരോലിന്‍ വോസ്നിയാക്കി, റഷ്യയുടെ അനസ്താസ്യ പാവ്ലിയുചെങ്കോ, അമേരിക്കയുടെ സെറീന വില്യംസ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യന്‍ ഇറ്റലിയുടെ ഫ്രാന്‍സിസ്കോ ഷിയാവോണിനെ പരാജയപ്പെടുത്തിയാണ് പാവ്ലിയുചെങ്കോ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 5-7, 6-3, 6-4. പാവ്ലിയുചെങ്കോ ആദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ളാം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്. റഷ്യയുടെ സ്വെറ്റ്ലാന കുസ്നെറ്റ്സോവയെ കനത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് വോസ്നിയാക്കി ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. സ്കോര്‍: 6-7, 7-5, 6-1.

മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ അന ഇവാനോവിച്ചിനെ കേവലം 74 മിനിറ്റില്‍ പരാജയപ്പെടുത്തിയാണ് സെറീന ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 6-3, 6-4. ഇവിടെ കിരീടം സെറീനയ്ക്കാണെന്ന് മത്സരശേഷം അന പ്രതികരിച്ചു. അതേസമയം, താനാണ് ലോകത്തെ ഒന്നാം നമ്പര്‍ ടെന്നീസ് താരമെന്ന് സെറീനയും പ്രതികരിച്ചു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്സ്- മഹേഷ് ഭൂപതി സഖ്യം ക്വാര്‍ട്ടറിലെത്തി. മറ്റൊരു ഇന്ത്യന്‍ താരമായ സോംദേവ് ദേവ് വര്‍മന്‍- ട്രീറ്റ് കോണ്‍റാഡ് ഹുവെ സഖ്യത്തെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍: 6-4, 7-5. ആറാം സീഡ് പോളിഷ് താരങ്ങളായ മാരിയുസ് ഫിര്‍സ്റന്‍ബര്‍ഗ്- മാര്‍സിന്‍ മാറ്റ്കോവ്സ്കി സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ പെയ്സ സഖ്യം നേരിടുന്നത്. രോഹന്‍ ബൊപ്പണ്ണ- അയ്സം ഉള്‍ ഹഖ് ഖുറേഷി സഖ്യം നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു. ലിയാന്‍ഡര്‍ പെയ്സ് മിക്സഡ് ഡബിള്‍സിലും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.