യു.എസ്. ഓപ്പണ്‍ ഫൈനലില്‍ വീണ്ടും റാഫേല്‍ നഡാല്‍-നൊവാക് ദ്യോകോവിച്ച് ഫൈനല്‍. നിലവിലുള്ള ജേതാവാണ് നഡാല്‍. ദ്യോകോവിച്ചാകട്ടെ ലോക ഒന്നാം നമ്പറും. വാശിയേറിയ പുരുഷ സെമികളില്‍ ദ്യോകോവിച്ച് മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററെയും നഡാല്‍ ആന്‍ഡി മറെയെയുമാണ് തോല്‍പിച്ചത്.
നീണ്ട അഞ്ചു സെറ്റുകളുടെ പോരാട്ടത്തിനൊടുവിലാണ് ദ്യോകോവിച്ച് ഫെഡററെ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 6-7 (7-9, 4-6, 6-3, 6-2, 7-5. വേഗതയേറിയ ഗെയിം കൊണ്ട് ഫെഡറര്‍ തുടക്കത്തില്‍ മേല്‍ക്കൈ നേടിയെങ്കിലും ദ്യോകോവിച്ച് ക്ഷണത്തില്‍ തന്നെ തിരിച്ചുവന്നു. കഴിഞ്ഞ വര്‍ഷവും യു. എസ്. ഓപ്പണിന്റെ സെമിയില്‍ ഫെഡററെയാണ് ദ്യോകോവിച്ച് തറപറ്റിച്ചത്.
മറയെ കീഴ്‌പ്പെടുത്തിയ നഡാല്‍ പതിനാലാം ഗ്രാന്‍സ്ലാം ഫൈനലിനാണ് യോഗ്യത നേടിയത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു നഡാലിന്റെ വിജയം. സ്‌കോര്‍: 6-4, 6-2, 3-6, 6-2.
വനിതകളില്‍ ആദ്യ ഗ്രാന്റ്‌സ്‌ലാം ലക്ഷ്യമിടുന്ന വോസ്‌നിയാക്കി ജര്‍മിയുടെ പത്താംസീഡ് ആന്‍ഡ്രിയ പെറ്റ്‌കോവിച്ചിനെ കീഴടക്കി (6-1, 7-6). റഷ്യയുടെ അനസ്താസിയ പാവ്‌ല്യൂയെങ്കോവയ്‌ക്കെതിരെയായിരുന്നു സെറീനയുടെ ജയം (7-5, 6-1), റഷ്യയുടെ രണ്ടാംസീഡ് വെരസ്വനരേവയെ ഞെട്ടിച്ചാണ് സ്റ്റോസര്‍ മുന്നേറിയത് (6-3, 6-3). കെര്‍ബര്‍ ഇറ്റലിയുടെ ഫ്ലാവിയ പെന്നാറ്റയേയും കീഴടക്കി (6-4, 4-6, 6-3).
ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണയും പാകിസ്താന്റെ അയ്‌സിമുല്‍ ഹഖ് ഖുറേഷിയും ചേര്‍ന്ന സഖ്യത്തെ തോല്പിച്ച് പോളണ്ടിന്റെ ആറാം സീഡ് സഖ്യം മാരിയുസ് ഫിസ്റ്റര്‍ബര്‍ഗും മാര്‍സാന്‍ മറ്റ്‌കോവിസ്‌കിയും ഫൈനലിലെത്തി (6-2, 7-6)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല