1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2023

സ്വന്തം ലേഖകൻ: 2024 ലെ പൊതു, സ്വകാര്യ മേഖലകളിലെ ദേശീയ അവധി ദിനങ്ങൾ യുഎഇ മന്ത്രിസഭ പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ബാധകമാണ്. 2024 ജനുവരി ഒന്നിന് പുതുവത്സരാവധിയോടെയാണ് തുടക്കം.

അറബിക് മാസം റമസാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് ആദ്യത്തെ ദീർഘ അവധി. ദുൽഹജ് 9ന് അറഫാ ദിന അവധി. 10 മുതൽ 12 വരെ ബലി പെരുന്നാൾ അവധി. മുഹറം ഒന്നിന് ഇസ്‌ലാമിക വർഷാരംഭം. മുഹമ്മദ് നബിയുടെ ജന്മദിനം റബീഉൽ അവ്വൽ 12ന്. ഡിസംബർ 2ന് യുഎഇ ദേശീയ ദിനം.

മന്ത്രിസഭയുടെ തീരുമാനം പൊതു-സ്വകാര്യ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സ്വകാര്യ മേഖലയുടെ ആകർഷണം വർധിപ്പിക്കുന്നതിനും സഹായിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.