സ്വന്തം ലേഖകൻ: പുതിയ 50 ദിർഹം പോളിമർ നോട്ട് യുഎഇ സെൻട്രൽ ബാങ്ക് ഔദ്യോഗിക കറൻസിയായി അംഗീകരിച്ചു. നിലവിലെ 50 ദിർഹം പേപ്പർ ബാങ്ക് നോട്ടിനൊപ്പം ഉപയോഗിക്കാമെന്നും അറിയിച്ചു. പുതിയ നോട്ട് ബാങ്കുകളിലേക്കും എക്സ്ചേഞ്ച് ഹൗസുകളിലും വിതരണം ചെയ്തതിട്ടുണ്ട്.
യുഎഇയുടെ സുവർണ ജൂബിലി പ്രമാണിച്ച് സ്ഥാപക പിതാവ്, അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടും എമിറേറ്റ്സിലെ ആദ്യ തലമുറ ഭരണാധികാരികളോടുമുള്ള ആദരവായാണ് ബാങ്ക് നോട്ട് പുറത്തിറക്കിയത്. പുതിയ ബാങ്ക് നോട്ട് പോളിമർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇത് കടലാസ് നോട്ടുകളേക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യത്യസ്തമായ വയലറ്റ് ഷേഡുകൾ, മധ്യഭാഗത്ത് യുഎഇ നാഷനൽ ബ്രാൻഡിന്റെ അടയാളങ്ങൾ, നൂതന ഇന്റാഗ്ലിയോ പ്രിന്റിങ് ടെക്നിക്ക് ഉപയോഗിച്ച് സൃഷ്ടിച്ച വരകളും ലിഖിതങ്ങളും ബാങ്ക് നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്ലാത്ത ഉപയോക്താക്കളെ നോട്ടിന്റെ മൂല്യം തിരിച്ചറിയാൻ സഹായിക്കുന്നതിന് ബ്രെയിൽ ലിപിയിൽ ചിഹ്നങ്ങൾ ചേർത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല