സ്വന്തം ലേഖകന്‍: യുഎഇയില്‍ വാഹനാപകട ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതിനെതിരെ പോലീസ് താക്കീത്ട്ടാ. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിച്ചതോടെയാണ് അബുദാബി പൊലീസിന് താക്കീത് പുറപ്പെടുവച്ചത്.
സ്‌കൂള്‍ ബസും മറ്റൊരു വാഹനവും തമ്മില്‍ കൂട്ടിയിടിച്ച കേസിന്റെ അന്വേഷണത്തിനിടെയാണു അപകടങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നത് പൊലീസ് വിലക്കിയത്. സ്‌കൂള്‍ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 22 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഈ അപകടത്തില്‍പ്പെട്ട കുട്ടികളുടേതടക്കമുള്ള ദൃശൃങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തതായി പൊലീസ് കണ്ടെത്തി. അപകടത്തില്‍പെട്ടവര്‍ റോഡില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ദൃശ്യങ്ങളാണു ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
പരുക്കേറ്റ കുട്ടികളുടെ കരച്ചിലും അപകട സമയത്തുള്ള നിലവിളികളും പകര്‍ത്തിയാണു പ്രചരിപ്പിച്ചത്. അല്‍ഐനിലെ ഒരു ഇന്ത്യന്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല