1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

സ്വന്തം ലേഖകൻ: അവധിക്കാല തിരക്ക് കണക്കിലെടുത്ത് യുഎഇ എയർപോർട്ടുകളിൽ സൗകര്യങ്ങൾ വിപുലപ്പെടുത്തി. ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ വിമാനത്താവളങ്ങളിലെ സ്മാർട്ട് സേവനങ്ങളും വിപുലപ്പെടുത്തി. അധിക ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

ബലിപെരുന്നാൾ, വേനൽ അവധി എന്നിവ പ്രമാണിച്ച് വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരുടെ ഒഴുക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ജൂലൈ ആദ്യ വാരം വരെ തിരക്ക് തുടരുമെന്നാണു പ്രതീക്ഷ.രണ്ടാഴ്ചയ്ക്കിടെ 35 ലക്ഷം യാത്രക്കാരെയാണ് ദുബായ് രാജ്യാന്തര വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ദിവസേന രണ്ടര ലക്ഷം പേർ വരെ യാത്രക്കാരായി ഉണ്ടാകും.

പെരുന്നാൾ അവധി അവസാനിക്കുന്ന ജൂലൈ മൂന്നിന് 3 ലക്ഷം കവിയുമെന്നാണു കണക്കുകൂട്ടൽ. യുഎഇയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയവരുടെ തിരക്കുകൂടി ഇതിൽ ഉൾപ്പെടും. കോവിഡിനു മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയതായി ദുബായ് എയർപോർട്ടിലെ ടെർമിനൽ ഓപറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ഈസ അൽ ഷംസി പറഞ്ഞു.

ദുബായ് പൊലീസ് ജനറൽ കമാൻഡ്, ഹോസ്പിറ്റാലിറ്റി സേവനങ്ങൾ, എയർലൈനുകൾ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, ബാഗേജ് നടപടിക്രമങ്ങൾ, പാർക്കിങ് സേവനങ്ങൾ തുടങ്ങി നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പറഞ്ഞു. ഈ വർഷം ആദ്യ പാദം വിമാനത്താവളങ്ങളിലൂടെ 3.18 കോടി പേരാണ് രാജ്യത്തെത്തിയത്. മുൻവർഷം ഇതേ കാലയളവിനെക്കാൾ 1.15 കോടി കൂടുതലാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.