സ്വന്തം ലേഖകൻ: യുഎഇയിലേയ്ക്ക് വരുന്നവർ 60,000 രൂപ( 3,000 ദിർഹം)യിൽ കൂടുതൽ വിലമതിക്കുന്ന ഉപഹാരങ്ങൾ കൊണ്ടുവരാൻ പാടില്ലെന്നു ഫെഡറൽ കസ്റ്റംസ് അതോറിറ്റി(എഫ് സിഎ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും സുഗഗമായ യാത്രയ്ക്കും വേണ്ടി കസ്റ്റംസ് നിയമം എല്ലാവരും കൃത്യമായി പാലിക്കണമെന്നു നിർദേശിച്ചു.
സിനിമാ നിർമാണ സാമഗ്രികൾ, റേഡിയോ, സിഡി പ്ലയർ, ഡിജിറ്റൽ ക്യാമറ, ടെലിവിഷൻ, റിസീവർ, കായിക ഉപകരണങ്ങൾ, ലാപ് ടോപ്, പ്രിൻ്റർ, സ്വന്തം ആവശ്യത്തിനുള്ള മരുന്ന് എന്നിവയടക്കം അനുവദനീയമായ സാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇതുസംബന്ധമായ നിബന്ധനകൾ പാലിക്കണം. 200 സിഗററ്റുകളിൽ കൂടുതൽ ഒരാൾ കൊണ്ടുവരാൻ പാടില്ല.
18 വയസിൽ താഴെയുള്ളവർ മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവ കൊണ്ടുവരരുത്. നിശ്ചിത സംഖ്യ സൂക്ഷിക്കാമെങ്കിലും തങ്ങളുടെ കൈവശമുള്ള കറൻസികൾ വെളിപ്പെടുത്തണം. സ്വന്തമായി ഉപയോഗിക്കുന്ന വിലകൂടിയ രത്നക്കല്ലുകളും മറ്റും 60,000 ദിർഹത്തിൽ കൂടുതൽ വിലമതിക്കുന്നവ കൈയിൽ വയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല