1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2023

സ്വന്തം ലേഖകൻ: ബാങ്ക് വായ്പകൾക്കോ ബിസിനസ് സംബന്ധമായോ സ്വകാര്യാവശ്യങ്ങൾക്കോ ചെക്ക് കൊടുത്ത് കേസിൽ അകപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്, നേരത്തെ ചെക്ക് മടങ്ങിയാൽ പൊലീസ് സ്‌റ്റേഷനിൽ ക്രിമിനല്‍ കേസ് ഫയൽ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ നിയമഭേദഗതി പ്രകാരം ചെക്ക് മടങ്ങിയാൽ സിവിൽ കേസാണ് ഫയൽ ചെയ്യുക.

യുഎഇയിൽ ജോലി ചെയ്യുന്ന പലരും ബിസിനസുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ബാങ്ക് വായ്പയോ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പയോ എടുത്ത് പലപ്പോഴും തിരിച്ചടവ് മുടങ്ങി കേസായിത്തീരാറുണ്ട്. വായ്പ തിരിച്ചടക്കാതെയും കേസ് തീർക്കാൻ ശ്രമിക്കാതെയും നാട്ടിലേക്ക് പോകുന്നവർ തിരിച്ചുവരുമ്പോൾ വിമാനത്താവളത്തിൽ കുടുങ്ങുന്നു.

ഭൂരിപക്ഷം ആൾക്കാരും നേരിട്ട് യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ അടയ്ക്കപ്പെടുന്നു. ചെക്ക് മടങ്ങിയാൽ ഡയറക്ട് എക്സിക്യൂഷനാണ് കേസ് ഫയൽ ചെയ്യുന്നത് എന്നതിനാൽ ലീഗൽ നോട്ടിസോ കോടതിയിൽ നിന്ന് ഫോൺ സന്ദേശമോ നിങ്ങൾക്ക് ലഭിക്കണമെന്നില്ല.

കേസ് ഫയൽ ചെയ്തതിന് ശേഷം യാത്രാ വിലക്കിന്‍റെ അറബിക് മെസേജ് എമിറേറ്റ് സ് ഐഡിയിൽ കണക്റ്റ് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്നതായിരിക്കും. എന്നാൽ പലരും ഈ സന്ദേയസത്തെ ഗൗനിക്കാറില്ല. അതുകൊണ്ട് കേസ് ഫയൽ ചെയ്ത വിവരം പലരും അറിയാതെ പോകുന്നു.

വേറെ ചിലരുടെ എമിറേറ്റ്സ് ഐഡിയുമായി കണക്ട് ചെയ്ത മൊബൈൽ നമ്പർ ഡിസ്കണക്ട് ആകുന്നത് കാരണം അവർക്ക് കോടതിയിൽ നിന്നുള്ള ഈ സന്ദേശം ലഭിക്കുന്നില്ല. മറ്റ് ചിലർ ട്രാവൽ ബാൻ അല്ലേയുള്ളു എന്ന ചിന്തയിൽ ഈ മെസേജിനെ നിസാരമായി കാണുകയും ചെയ്യുന്നു. ചെക്ക് ബൗൺസായി ഡയറക്ട് എക്സിക്യൂഷൻ ആകുമ്പോൾ ആദ്യം ട്രാവൽ ബാൻ വരുന്നു.

പിന്നെ ഒരു പേയ്മെന്റും തിരിച്ച് അടയ്ക്കാത്ത പക്ഷം അറസ്റ്റ് വാറണ്ടാകുന്നു. അതിനു ശേഷം നിങ്ങൾക്കുള്ള ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപമുണ്ടെങ്കിൽ അതു തടഞ്ഞുവയ്ക്കുന്നതാണ്. കൂടാതെ നിങ്ങളുടെ വാഹനങ്ങളോ സ്വത്തുവകകളോ സ്ഥാപനങ്ങളോ അറ്റാച്ച് ചെയ്യപ്പെടും.

പല കേസുകളിലും കണ്ടുവന്നത് ചെറിയ ചെറിയ ചെക്കുകൾ ബൗൺസായി വരുമ്പോൾ കമ്പനി ഉടമ അതിനെ കാര്യമായി എടുത്തില്ല എന്നതാണ്. സിവിൽ കേസായി ജയിലിൽ അടയ്ക്കപ്പെട്ടാൽ ആകെ തുകയുടെ 30% കോടതിയിൽ അടച്ചാൽ മാത്രമേ ജയിൽ മോചനം സാധ്യമാകൂ. അതുകൊണ്ട് ട്രാവൽ ബാൻ വന്നാൽ ഉടനെ തന്നെ ഇത്രയും പണമടച്ച് പ്രതിമാസ അടവ് സംവിധാനത്തിലാക്കുക. എങ്കിൽ നിങ്ങളുടെ അറസ്റ്റ് വാറണ്ട് നിലനിൽക്കില്ല.

യുഎഇയിൽ സിവിൽ കേസ് ഉണ്ടെങ്കിലും ജോലി ചെയ്യാനും വീസ മാറ്റാനും യാതൊരുവിധ നിയമ തടസ്സവും ഉണ്ടാകുന്നതല്ല. മുഴുവൻ തുക അടച്ച് കഴിഞ്ഞാൽ യാത്രാ വിലക്ക് നീക്കം ചെയ്യപ്പെടും. എന്നാൽ ക്ലിയറൻസ് ലെറ്റർ കോടതിയിൽ നിന്ന് വാങ്ങി കൈവശം വയ്ക്കേണ്ടതാണ്. സിവിൽ കേസ് വന്നാൽ ആ പേയ്മെന്റ് മുഴുവനായി അടയ്ക്കുകയോ അല്ലങ്കിൽ തവണകളായി അടയ്ക്കുകയോ ചെയ്യണം. ബാങ്കിൽ വൺ ടൈം സെന്റിൽമെന്റിന് സംസാരിക്കാം എന്നതാണ് മറ്റൊരു വഴി. വൺ ടൈം സെന്റിൽമെന്റ് അടച്ച് ക്ലിയറൻസ് പേപ്പർ വാങ്ങാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.