സ്വന്തം ലേഖകൻ: സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി യുഎഇ പൗരൻമാർക്കായി 5000 തൊഴിലവസരങ്ങൾ നൽകാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചു. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലാണ് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2026 അവസാനത്തോടെയാണ് ഇത്രയും ഒഴിവുകൾ നികത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക. യുഎഇ കേഡേഴ്ഡ് കോംപറ്റീറ്റിവ്നെസ് ബോർഡിലെ ബോർഡ് ഡയറക്ടർമാരും ഇമാറാത്തീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ഇമാറാത്തി തൊഴിൽ ശക്തിയെ പ്രോത്സാഹിപ്പിക്കും. ഇതിന് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് പുതിയ പദ്ധതി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നത്.
സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽക്കുന്നതിനും, കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നതിന് ആവശ്യമായ പുതിയ പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കാൻ തന്നെയാണ് യു.എ.ഇ കാബിനറ്റ് യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. എക്സ്പോ 2020 ദുബായ് വേദിയിൽ വെച്ചായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അബുദാബി റെസിഡന്‍റ്സ് ഓഫീസ് രംഗത്തെത്തി. ഓട്ടോമോട്ടിവ്, റിയൽ എസ്റ്റേറ്റ്, ആരോഗ്യപരിചരണം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ ഇൻഷുറൻസ്, ബാങ്കിങ് മേഖലകളിലെ വിവിധ സ്ഥാപനങ്ങളുമായും പ്രമുഖ ബ്രാൻഡുകളുമായും കരാറുകളിൽ ഒപ്പിട്ടതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി അബുദാബി റെസിഡന്റ് ഓഫിസിന്‍റെ പ്രഖ്യാപനം എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല