സ്വന്തം ലേഖകന്‍: ദക്ഷിണേന്ത്യയിലെ ആദ്യത്തെ യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മണക്കാട് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുസമീപം ആരംഭിച്ച കോണ്‍സുലേറ്റ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു.
കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളവുമായി യു.എ.ഇക്കുള്ള വ്യവസായ, വാണിജ്യബന്ധങ്ങള്‍ കരുത്താര്‍ജിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ കേരളത്തിന്റെ പദ്ധതികളില്‍ യു.എ.ഇക്ക് നിക്ഷേപമുണ്ട്. വിദ്യാഭ്യാസ, വിനോദസഞ്ചാരമേഖലകളിലും സഹകരണം വര്‍ധിപ്പിക്കണം.
കേരളത്തിലെ കാമ്പസുകളില്‍നിന്ന് പ്രാഗല്ഭ്യമുള്ള യുവതലമുറയെ കണ്ടത്തൊനും അവരിലെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും യു.എ.ഇ അധികൃതരുടെ സഹായം വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. യു.എ.ഇ അടക്കം ഗള്‍ഫ് രാജ്യങ്ങള്‍ മലയാളിയുടെ രണ്ടാം വീടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മുംബൈയിലെ കോണ്‍സുലേറ്റ് വഴി ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇനി തിരുവനന്തപുരത്ത് ലഭ്യമാകും. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനത്തുള്ളവര്‍ക്കും ഇനി സേവനം തിരുവനന്തപുരത്തുനിന്നാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല