സ്വന്തം ലേഖകൻ: ആഗോള കോവിഡ് വിമുക്തി പട്ടികയിൽ യുഎഇ ഒന്നാം സ്ഥാനത്ത്. കോവിഡിനെ പ്രതിരോധിച്ച് ശക്തമായി തിരിച്ചുവന്ന രാജ്യങ്ങളെ കുറിച്ച് ബ്ലൂംബെർഡ് റിസൈലൻസ് തയാറാക്കിയ പട്ടികയിലാണ് യുഎഇ ഒന്നാം സ്ഥാനം കൈവരിച്ചത്.
മുഴുവൻ മാനദണ്ഡങ്ങളിലും മികച്ച നിലവാരത്തിലാണ് യുഎഇ ഈ പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനം ചിലിക്കും മൂന്നാം സ്ഥാനം ഫിൻലന്റിനുമാണ്. 100 ൽ 203 ആണ് യുഎഇയുടെ വാക്സിനേഷൻ നിരക്ക്. ജനസംഖ്യയിൽ ഏതാണ്ട് മുഴുവൻ പേർക്കും രണ്ട് ഡോസ് വാക്സിനും നൽകാൻ യുഎഇക്ക് കഴിഞ്ഞിട്ടുണ്ട്.
വാക്സിൻ സ്വീകരിച്ചവർക്ക് ഏറ്റവും കൂടുതൽ വിമാനറൂട്ടുകൾ തുറന്നു കൊടുത്ത രാജ്യങ്ങളുടെ പട്ടികയിലും യുഎഇ ഒന്നാമതുണ്ട്. 406 വിമാനറൂട്ടുകൾ യുഎഇ തുറന്നിട്ടുണ്ട്. ലോക്ക്ഡൗൺ ആഘാതം ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലും യുഎഇ മുൻനിരയിലുണ്ട്. പട്ടികയിലെ ആദ്യപത്തിലുള്ള ഏക ഗൾഫ് രാജ്യവും യുഎഇയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല