1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2021

സ്വന്തം ലേഖകൻ: യുഎഇയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണെങ്കിലും അനുമതിയില്ലാതെ ധനസമാഹരണം (പിരിവ്) നടത്തുന്നത് നിയമലംഘനം. ഫെ‍ഡറൽ നിയമം അനുസരിച്ച് കുറ്റക്കാർക്ക് 3 ലക്ഷം ദിർഹം (60 ലക്ഷത്തിലേറെ രൂപ) വരെയാണ് പിഴ. വ്യക്തിഗതമായോ സംഘമായോ സംഘടന മുഖേനയോ പണപ്പിരിവ് നടത്താൻ അനുമതിയില്ല.

യുഎഇയിൽ യുഎഇ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള അംഗീകൃത സംഘടനകൾക്കും ജീവകാരുണ്യസമിതികൾക്കും മാത്രമേ പണപ്പിരിവ് നടത്താൻ അനുമതിയുള്ളൂ. ലൈസൻസ് ഉള്ള റെഡ് ക്രസന്റ് ഉൾപ്പെടെയുള്ള സംഘടനകൾ ഓരോ ആവശ്യങ്ങൾക്കും പണപ്പിരിവ് നടത്തുന്നതിന് പ്രത്യേക അനുമതി എടുക്കണം.

ഇസ്‌ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിൽനിന്നാണ് പിരിവിന് അനുമതി തേടേണ്ടത്. സഹായം ആവശ്യമുള്ളവർ സ്വന്തം നിലയ്ക്കോ മറ്റേതെങ്കിലും സംഘടനകൾ വഴിയോ വിവരങ്ങൾ യുഎഇയുടെ അംഗീകൃത ജീവകാരുണ്യ ഏജൻസിയെ അറിയിക്കണം.

ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി/കോൺസുലേറ്റ് മുഖേനയോ അംഗീകൃത ഇന്ത്യൻ സംഘടനകൾ മുഖേനയോ സഹായം തേടാം. ഇതേസമയം ഭിക്ഷയെടുക്കുന്നവർക്കു 3 മാസം തടവോ 5000 ദിർഹം പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.