സ്വന്തം ലേഖകൻ: വെള്ളിയാഴ്ച ഇന്ത്യൻ രൂപ വൻ തോതിൽ താഴ്ന്ന നിലയിലേയ്ക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ദക്ഷിണേഷ്യൻ കറൻസി യുഎസ് ഡോളറിനെതിരെ 83.24 എന്ന നിലയിലാണ് (22.68 ദിർഹം എന്ന നിരക്കിൽ) ഇന്നു രാവിലെ രേഖപ്പെടുത്തിയത്. തുടർച്ചയായ വിദേശ ഫണ്ടുകളുടെ ഒഴുക്ക് മൂലം ഇന്ത്യൻ കറൻസി സമ്മർദ്ദത്തിൽ തുടരുകയാണെന്ന് ഫോറെക്സ് വിശകലന വിദഗ്ധർ പറഞ്ഞു.
ഏഷ്യൻ യുഎസ് ട്രഷറി യീൽഡുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ കറൻസികൾ 0.3 മുതൽ 0.8 ശതമാനം വരെ കുറഞ്ഞു. ഇന്ത്യയിലേയ്ക്ക് പണമയക്കാൻ ഇന്ന് രാവിലെ മുതൽ യുഎഇയിലെ ധനവിനിമയ സ്ഥാപനങ്ങളിൽ വൻ തിരക്കനുഭവപ്പെടുന്നു.
രൂപയുടെ മൂല്യം ഇടിയുകയും റെക്കോര്‍ഡ് വിനിമയ നിരക്ക് ലഭിക്കുകയും ചെയ്തതോടെ മലയാളികള്‍ അടക്കം പ്രവാസികള്‍ കൈയിലുള്ളതും കടം വാങ്ങിയും നാട്ടിലേക്ക് പണം അയക്കാന്‍ ധന വിനിമയ സ്ഥാപനങ്ങളില്‍ എത്തി. ശമ്പളം ലഭിച്ച ഉടനെയുള്ള ദിവസങ്ങളില്‍ വിനിമയ നിരക്കുയര്‍ന്നത് മൂലം നാട്ടിലേക്കുള്ള ധന വിനിമയം വര്‍ധിച്ചതായി പ്രമുഖ മണി എക്സ്ചേഞ്ചുകളും സാക്ഷ്യപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല