1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2023

സ്വന്തം ലേഖകൻ: യുഎഇയില്‍ മയക്കുമരുന്ന് പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചാല്‍ 100,000 ദിര്‍ഹം (22,62,700 രൂപ) പിഴയും ജയില്‍ശിക്ഷയയും നേരിടേണ്ടിവരും. യുഎഇ അതോറിറ്റി അധികാരപ്പെടുത്തിയവര്‍ സാമ്പിള്‍ ശേഖരിക്കാനെത്തുമ്പോള്‍ ന്യായീകരണമില്ലാതെ നിരസിക്കുന്ന ഏതൊരാള്‍ക്കും ശിക്ഷ നേരിടേണ്ടിവരുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

നിയമത്തിന്റെ വിശദാംശങ്ങള്‍ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്‌സ് പ്ലാറ്റ്‌ഫോമിലാണ് പ്രസിദ്ധപ്പെടുത്തിയത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയുടെ പരിശോധനയ്ക്കായി സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പിഴ ശിക്ഷയ്ക്ക് പുറമേ രണ്ടുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷയും ലഭിക്കും.

അതേസമയം യുഎഇയുടെ ദേശീയ ഡിജിറ്റൽ ഐഡി കാർഡായ ‘യുഎഇ പാസ്’ പല മേഖലകളിലും നിർബന്ധമാക്കി വരുകയാണ്. ഇതിന്റെ ഭാഗമായി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാർട്ട് സേവനങ്ങൾക്കും പാസ് നിർബന്ധമാക്കി.

യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാലെ സ്മാർട്ട് സേവനങ്ങൾക്കായി മന്ത്രാലയത്തിന്റെ വെബ്സൈറ്റിലോ ആപിലോ പ്രവേശിക്കാനാകൂ. ഉപഭോക്തൃ വകുപ്പ് ഡയറക്ടർ ഹുമൈദ് ഹസ്സൻ അൽഷംസി ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.