സ്വന്തം ലേഖകന്‍: യുഎഇയില്‍ വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം, ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി വിദേശികള്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കണം. മുമ്പ് ഇതു പത്തു വര്‍ഷമായിരുന്നു. സ്വദേശികള്‍ പത്തുവര്‍ഷത്തില്‍ ഒരിക്കല്‍ ലൈസന്‍സ് പുതുക്കേണ്ടിവരും. 1995 ട്രാഫിക് നിയമങ്ങളിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് പുതിയ ട്രാഫിക് നിയമം ആവിഷ്‌കരിച്ചത്.
ഈ വര്‍ഷം ജൂലൈ മുതല്‍ പുതിയതായി ലൈസന്‍സ് എടുക്കുന്ന വിദേശികള്‍ക്ക് രണ്ട് വര്‍ഷത്തെ കാലാവധിയുള്ള ലൈസന്‍സായിരിക്കും അനുവദിക്കുക. രണ്ടു വര്‍ഷം കഴിയുമ്പോള്‍ അഞ്ചു വര്‍ഷത്തേക്ക് ലൈസന്‍സ് പുക്കി എടുക്കാം. പത്തുവര്‍ഷ കാലാവധിയുള്ള നിലവിലെ ലൈസന്‍സുകള്‍ കാലാവധി തീരുന്നതുവരെ ഉപയോഗിക്കാം.
സ്‌കൂളുകള്‍, ആശുപത്രികള്‍, റെസിഡന്‍ഷല്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് പുതിയ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം നിരോധിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം നിയമാനുസൃതമായ ലൈസന്‍സും പെര്‍മിറ്റുമില്ലാതെ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ട്രൈസൈക്കുകള്‍, ക്വോഡ് ബൈക്കുകള്‍ എന്നിവയ്ക്കും ഇതേ നിയമം ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല