സ്വന്തം ലേഖകന്‍: യുഎഇ, എമിറേറ്റുകളില്‍ രൂക്ഷമായ പൊടിപടലം മൂടിയതിനെ തുടര്‍ന്ന് ഗതാഗതവും മറ്റു പ്രവൃത്തികളും തടസപ്പെട്ടു. കുറച്ചു ദിവസങ്ങളായി പൊടി നിറഞ്ഞ കാലാവസ്ഥ തുടരുകയണ്.
ദൂരക്കാഴ്ചക്ക് തടസമുണ്ടാക്കും വിധമാണ് പൊടിപടലങ്ങള്‍ ഉയരുന്നത്. ശക്തമായ ചൂട് ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് പൊടിപടലം പരക്കുന്നതെന്നാണ് സൂചന. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് പൊടിപടലമെന്നും ചക്രവാളത്തിനു തിരശ്ചീനമായ നിലയിലാണു ദൂരക്കാഴ്ച തടസ്സപ്പെടുന്നതെന്നും കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു.
ഒമാനിലെ മസീറാ ദ്വീപിലെ ഉഷ്ണമേഖലയിലെ കാലാവസ്ഥാമാറ്റം 1230 കിലോമീറ്റര്‍ അകലത്തില്‍ അനുഭവപ്പെടുനുണ്ട്. മസീറാ ദ്വീപിനു തെക്കുകിഴക്കു ഭാഗത്തു നിന്നു 24 മണിക്കൂറിനകം പൊടിപടലങ്ങള്‍ വടക്ക്, വടക്കു പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം.
അബുദാബി, ദുബായ്, അല്‍ഐന്‍, ഫുജൈറ, ഉം അല്‍ ഖുവൈന്‍, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലും ശക്തമായ പൊടി അനുഭവപ്പെട്ടു. റോഡിലെ വാഹനഗതാഗതവും നിര്‍മാണ ജോലികളും ദുസ്സഹമായതായി പൊതുജനങ്ങള്‍ പരാതിപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല