സ്വന്തം ലേഖകന്‍: യുഎഇയില്‍ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു, അവധികള്‍ പൂര്‍ണ ശമ്പളത്തോളെ ആയിരിക്കണമെന്ന് ഉത്തരവ്. ഇന്നലെയാണ് യുഎഇ സര്‍ക്കാര്‍ ബലിപെരുനാള്‍ അവധികള്‍ പ്രഖ്യാപിച്ചത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് 23 മുതല്‍ 26 വരെയും സ്വകാര്യമേഖലക്ക് 23 മുതല്‍ 25 വരെയും ആയിരിക്കും അവധികള്‍. എല്ലാ തൊഴിലാളികള്‍ക്കും പൂര്‍ണ ശമ്പളത്തോടു കൂടിയുള്ള അവധി നല്‍കണമെന്നും പകരം മറ്റൊരു ദിവസം ജോലി ചെയ്യിക്കാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെരുനാള്‍ ആശംസകള്‍ നേരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല