സ്വന്തം ലേഖകന്‍: യുഎഇയിലെ എമിറേറ്റ്‌സ് ഐഡന്‍ഡിറ്റി വെബ്‌സൈറ്റില്‍ മൂന്നാമതൊരു ഭാഷയ്ക്ക് വേണ്ടിയുള്ള വോട്ടെടുപ്പില്‍ മലയാളം രണ്ടാം സ്ഥാനത്തെത്തി. ഉറുദു ഭാഷക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മലയാളമായിരുന്നു മുന്നില്‍.
നിലവില്‍ അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് യുഎഇയില്‍ എമിറേറ്റ്‌സ് ഐഡിയുടെ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുക. കഴിഞ്ഞ മാസം പത്തിനാണ് മൂന്നാമത്തെ ഭാഷക്കു വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പ് ആരംഭിച്ചത്.
മലയാളം കൂടാതെ, ചൈനീസ് ഭാഷയായ മാന്‍ഡറിന്‍, പാക്കിസ്ഥാന്റെ ഉറുദു, ഫിലിപ്പീന്‍സ് ഭാഷയായ തഗലോഗ് എന്നിവയാണ് മല്‍സര രംഗത്തുള്ളത്. പൊതുജനങ്ങള്‍ക്ക് ഇഷ്ട ഭാഷയ്ക്കു വോട്ട് ചെയ്യാമെന്നതാണ് പ്രത്യേകത.
ആദ്യ ഘട്ടത്തില്‍ മലയാളം ഏറെ മുന്നിലായിരുന്നവെങ്കിലും പിന്നീട് ഉറുദു ഭാഷയ്ക്ക് പ്രചാരകരേറി. എന്ന വെബ്‌സൈറ്റിലാണ് വോട്ട് ചെയ്യേണ്ടത്. ഇതു കൂടാതെ, എമിറേറ്റ്‌സ് ഐഡി സംബന്ധമായി മറ്റു കാര്യങ്ങളിലും പൊതുജനാഭിപ്രായം തേടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല