സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കത്തിന്റെ വ്യാജ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിക്ക് യുഎഇ, പത്തു ലക്ഷം വരെ പിഴ.അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങള്‍ രാജ്യത്തിന്റെ സല്‍പ്പേര് നശിപ്പിക്കുന്ന രീതിയില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും യുഎഇ വ്യക്തമാക്കി.
തെറ്റായ ചിത്രങ്ങളും ഊഹാപോഹങ്ങളും പോസ്റ്റ് ചെയ്യുന്നത് രാജ്യത്തെ സൈബര്‍ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് നിയമ മന്ത്രാലയം പറഞ്ഞു. രാജ്യത്തിന്റെ സല്‍പ്പേര് ഓണ്‍ലൈനിലൂടെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് പത്തുലക്ഷം എറിറേറ്റി ദിര്‍ഹം പിഴയും ജയില്‍ ശിക്ഷയും വരുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയമാണ് മുന്നറിയിപ്പ് നല്‍കി.
ഉത്തരവാദിത്വ രഹിതമായി സാമൂഹ്യ മാധ്യമം വഴി ജനങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ച ഗള്‍ഫ് മേഖലയില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് രൂപപ്പെട്ട വെള്ളപ്പൊക്കം വന്‍ തോതില്‍ ജനജീവിതത്തെ ബാധിച്ചിരുന്നു. റോഡുകളില്‍ വെള്ളം കയറുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
റോഡില്‍ വെള്ളം കയറിയതിന്റെയും കാറുകള്‍ മുങ്ങി നില്‍ക്കുന്നതിന്റെയും അനേകം ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് മുന്നറിയിപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല