1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2023

സ്വന്തം ലേഖകൻ: കുടുംബത്തിന് യുഎഇ സന്ദർശിക്കാൻ അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ഗ്രൂപ്പ് വീസയ്ക്ക് അപേക്ഷിക്കാൻ അനുമതി. ഫാമിലി ഗ്രൂപ്പ് വീസ അപേക്ഷ അനുവദിച്ചതായി അധികൃതർ പറഞ്ഞതായി പ്രാദേശിക പത്രം റിപോർട് ചെയ്തു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം വരുമ്പോൾ വീസാ സൗജന്യമായി ലഭിക്കും. ഗ്രൂപ്പ് ടൂറിസ്റ്റ് വീസ എടുത്ത് മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുന്നവർക്കു മാത്രമാണ് ഈ ആനുകൂല്യം.

കുട്ടികൾ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോൾ ഇളവില്ല. വിവിധ ട്രാവൽ ഏജൻസികൾ വഴിയും വീസ ലഭിക്കുമെങ്കിലും സേവന ഫീസ് നൽകേണ്ടിവരും. യുഎഇക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ മുഖേന മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രാവൽ ഏജൻസികൾ വഴി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കുമ്പോൾ മാത്രമേ ഈ ഓപ്ഷൻ ലഭ്യമാകൂവെന്ന് എൻട്രി ആൻഡ് റെസിഡൻസ് പെർമിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. ജനറൽ ഖലാഫ് അൽഗൈത്ത് പറഞ്ഞു.

ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഒറ്റത്തവണ അപേക്ഷകൾക്ക് ഫാമിലി ഗ്രൂപ്പ് വീസ ലഭ്യമാണ്. ട്രാവൽ ഏജൻസികൾക്ക് ഇപ്പോൾ ഹ്രസ്വകാല ടൂറിസ്റ്റ് വീസകൾക്ക് അപേക്ഷിക്കാം. ഇതിന് 30 മുതൽ 60 ദിവസം വരെ ദൈർഘ്യമുണ്ട്. ആവശ്യമെങ്കിൽ അത് പരമാവധി 120 ദിവസത്തേയ്ക്ക് നീട്ടാം. വീസ കാലഹരണപ്പെടുന്നതിന് മുമ്പ് വീസാ നീട്ടുന്നതിന് അപേക്ഷിക്കാം.

ജിസിസി രാജ്യങ്ങളിലെ താമസക്കാർക്കും അവരുടെ കൂട്ടുകാർക്കുമുള്ള എൻട്രി വീസ ജിസിസി രാജ്യങ്ങളിലൊന്നിൽ താമസിക്കുന്ന ഒരു വിദേശിക്ക് 30 ദിവസത്തിൽ കൂടാത്ത കാലയളവിലേയ്ക്ക് സന്ദർശകനായി രാജ്യത്തേയ്ക്ക് പ്രവേശന വീസ അനുവദിക്കാൻ ഈ സേവനം അനുവദിക്കുന്നു, ഒരിക്കൽ മാത്രം നീട്ടാവുന്നതുമാണ്. ഇത് ഡിജിറ്റൽ ചാനലുകൾ (വെബ്സൈറ്റ്/സ്മാർട്ട് ആപ്ലിക്കേഷൻ) വഴി പ്രയോഗിക്കാവുന്നതാണ്. സേവനം 24/7 ലഭ്യമാണ്.

രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള സാധുവായ പാസ്‌പോർട്ട് അല്ലെങ്കിൽ യാത്രാ രേഖ. റസിഡൻസ് പെർമിറ്റിന്റെ ഒരു പകർപ്പ് അല്ലെങ്കിൽ താമസത്തിന്റെ തൊഴിലും സാധുതയും വ്യക്തമാക്കുന്ന ഒരു ഇലക്ട്രോണിക് എക്‌സ്‌ട്രാക്‌റ്റ്. വ്യക്തിഗത ഫോട്ടോ (വെളുത്ത പശ്ചാത്തലം).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.