1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2023

സ്വന്തം ലേഖകൻ: പ്രതിഭാ ആകർഷണ സൂചിക, കുറഞ്ഞ തൊഴിൽ തർക്ക നിരക്ക് ഉൾപ്പെടെ 5 തൊഴിൽ വിപണി റാങ്കിങ്ങിൽ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്ത്. യുകെയിലെ ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഗ്ലോബൽ പ്രോസ്‌പെരിറ്റി ഇൻഡക്‌സിലാണ് യുഎഇയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞത്. സ്വിറ്റ്‌സർലൻഡിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പുറത്തിറക്കിയ വേൾഡ് കോംപറ്റിറ്റീവ്‌നസ് ഇയർബുക്കിലും (2022) യുഎഇയുടെ മികവ് ചൂണ്ടിക്കാട്ടുന്നു.

തൊഴിൽ കരാർ ലംഘനവുമായി ബന്ധപ്പെട്ടു വരുന്ന നഷ്ടപരിഹാര തുകയുടെ തോത് കുറവ്, തൊഴിൽ സമയ നഷ്ടത്തിലെ കുറവ്, തൊഴിൽ നിയമം പാലിക്കുന്നതിലെ കൃത്യത എന്നിവയാണ് വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ പുറത്തിറക്കിയ ഗ്ലോബൽ ഇന്നവേഷൻ ഇൻഡക്‌സിൽ പറയുന്നത്.

സ്പെഷലൈസ്ഡ് സീനിയർ മാനേജർമാരുടെ ലഭ്യത, തൊഴിൽ നിരക്ക്, കുറഞ്ഞ തൊഴിലില്ലായ്മ, പ്രവാസി തൊഴിലാളികളുടെ ശതമാനം, ജനസംഖ്യ അനുസരിച്ച് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം എന്നീ 5 കാര്യങ്ങളിൽ യുഎഇ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയതായി 2022ലെ വേൾഡ് കോംപറ്റിറ്റീവ്‌നസ് ഇയർബുക്ക് സൂചിപ്പിക്കുന്നു.

നിയമനിർമാണവും നിയമവ്യവസ്ഥയും ആധുനികവൽക്കരിക്കുന്നതും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുമെല്ലാം രാജ്യാന്തര സൂചികകളിലെ യുഎഇയുടെ നേട്ടത്തിനു കരുത്തു പകർന്നതായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ പോളിസി ആൻഡ് സ്ട്രാറ്റജി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നൂറ അൽ മർസൂഖി പറഞ്ഞു.

ആഗോള നിക്ഷേപങ്ങളെയും പ്രതിഭകളെയും യുഎഇയിലേക്കു ആകർഷിക്കുന്നതിനുള്ള ശക്തമായ സാമ്പത്തിക അന്തരീക്ഷമാണ് മറ്റൊരു നേട്ടം. രാജ്യത്തിന്റെ നയനിലപാടുകൾ തൊഴിൽ അന്തരീക്ഷ നിലവാരം മെച്ചപ്പെടുത്തി. വിവിധ മേഖലകളിൽ സർക്കാർ, സ്വകാര്യ മേഖലാ സഹകരണം ജിഡിപിയെ ശക്തമാക്കി. ലോകത്ത് ശക്തവും കെട്ടുറപ്പുമുള്ള സാമ്പത്തിക സ്ഥിതിയാണ് എടുത്തുപറയുന്ന മറ്റൊരു ഘടകം. സ്വദേശി പ്രതിഭകളുടെ വൈദഗ്ധ്യം സ്വകാര്യമേഖലക്കും പ്രയോജനപ്പെടുത്താൻ അവസരം ലഭ്യമാക്കുന്നതിലൂടെ തൊഴിലും ഉറപ്പാക്കുന്നു.

ഗോൾഡൻ, ഗ്രീൻ വീസ തുടങ്ങി നിക്ഷേപ, തൊഴിൽ, താമസത്തിന് അവസരങ്ങളുടെ പറുദീസ ഒരുക്കിയതും യുഎഇയെ ലോകോത്തരമാക്കി. ലോകത്ത് ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ ആഗോള മാതൃകയായി യുഎഇ മാറി. ആഗോളതലത്തിൽ ഏറ്റവും മികച്ച 10 രാജ്യങ്ങളിൽ യുഎഇ ഉൾപ്പെടുന്നു. അറബ് ലോകത്ത് 505 സൂചികകളിൽ യുഎഇ ഒന്നാം സ്ഥാനത്താണെന്ന് ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ എം.ഡി ഹനൻ അഹ്‌ലി പറഞ്ഞു.

മനുഷ്യവിഭവശേഷി, വ്യാപാരം, വ്യവസായം, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളിൽ യുഎഇയുടെ മത്സരശേഷി ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതായും കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.