1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2023

സ്വന്തം ലേഖകൻ: നവംബര്‍ മൂന്നിന് രാജ്യത്താകമാനം പതാകദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാവിലെ 10മണിയ്ക്ക് യുഎഇയില്‍ പതാകകള്‍ ഉയര്‍ത്തും. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് വിവരം അറിയിച്ചത്.

യുഎഇ ദേശീയ ദിനാചരണത്തോട് അനുബന്ധിച്ചാണ് പതാകകള്‍ ഉയര്‍ത്തി ആഘോഷിക്കുന്നത്. സ്‌കൂള്‍, ഓഫീസ്, പാര്‍ക്കുകള്‍, മറ്റു സ്ഥലങ്ങളിലും പതാക ഉയര്‍ത്തും. രാജ്യത്തെ എല്ലാ ജനങ്ങളും പങ്കെടുക്കണമെന്ന് ഭരണാധികാരി അഭ്യർത്ഥിച്ചു.

പതാക ഉയര്‍ത്തി രാജ്യത്തിന്റെ ഐക്യവും നേട്ടങ്ങളും ആഘോഷിക്കുന്നതിനുള്ള ദിവസമാണ് പതാകദിനമെന്ന് അദ്ദേഹം പറഞ്ഞു. 11-ാമത്തെ വര്‍ഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. 2013 നവംബര്‍ മൂന്നിന് ആദ്യമായി ആചരിച്ച പതാകദിനം രാജ്യം എല്ലാവര്‍ഷവും ആഘോഷിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.