സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് കൊണ്ടു പോകുന്ന ആഹാര സാധനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം, അച്ചാറും മാംസാഹാരങ്ങളും ഇനിയില്ല. പരിസ്ഥിതി ജല മന്ത്രി ഡോ.റാഷിദ് അഹമ്മദ് ബിന്‍ ഫഹദ് ഔദ്യോഗികമായി പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.
മലയാളികളായ പ്രവാസികളുടെ ബാഗേജുകളിലെ സ്ഥിരം സാന്നിധ്യമായ അച്ചാറിനും മാംസാഹാരങ്ങള്‍ക്കുമാണ് വിലക്ക്. നാട്ടില്‍ നിന്നും ഗള്‍ഫിലേക്ക് പോകുന്നവര്‍ കൊണ്ടുപോകുന്ന ഭക്ഷണ സാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അച്ചാറുകളും എണ്ണയില്‍ വറുത്ത മാംസാഹാരങ്ങളുമാണ്.
എന്നാല്‍, ഇവ ഇനി യു.എ.ഇയിക്ക് പ്രവേശിപ്പിക്കില്ല. എണ്ണയില്‍ വറുത്തെടുത്ത പലഹാരങ്ങള്‍, മാംസം, തൈര്, മത്സ്യം എന്നിവയ്ക്കാണ് കര്‍ശന നിയന്ത്രണം ബാധകമാകുക. അതേസമയം, കുട്ടികളുടെ ആവശ്യത്തിനുള്ള ഭക്ഷണ സാധനങ്ങളും പഴങ്ങളും പച്ചക്കറികളും പത്തുകിലോ വരെ കൊണ്ടുപോകാന്‍ അനുമതിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല