1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2016

സ്വന്തം ലേഖകന്‍: യുഎഇ റോഡുകളില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എഫ്ടിസി (ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍) ശുപാര്‍ശ. അനുവദനീയമായതിലും 50 ശതമാനത്തില്‍ കൂടുതല്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ അധികാരികളോട് എഫ് ടി സി ശുപാര്‍ശ ചെയതിരിക്കുന്നത്.

ഇത്തരം വാഹനങ്ങള്‍ കണ്ടുകെട്ടണമെന്നും ഡ്രൈവര്‍മാര്‍ക്കെതിരെ മറ്റുള്ളവരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ വാഹനം ഓടിച്ചതിന് കേസുമെടുക്കണമെന്നും ശുപാര്‍ശയിലുണ്ട്. ഏത് റോഡിലായാലും പരമാവധി വേഗം മണിക്കൂറില്‍ 130 കിലോമീറ്ററായി പരിമിതപ്പെടുത്തണമെന്നും നിബന്ധന വച്ചിട്ടുണ്ട്.

വേഗപരിധി ലംഘിക്കുന്നത് ഉള്‍പെടെയുള്ള നിയമലംഘനങ്ങള്‍ ഫലപ്രദമായി തടയാന്‍ റോഡുകളില്‍ രണ്ടു കിലോമീറ്റര്‍ ഇടവിട്ട് റഡാറുകള്‍ സ്ഥാപിക്കും. അതോടൊപ്പം ലോറികള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് തുടര്‍ച്ചയായി വാഹനം ഓടിക്കുന്നതിന് സമയപരിധിയും ഏര്‍പെടുത്തം. പലപ്പോഴും ദീര്‍ഘനേരം തുടര്‍ച്ചയായി ലോറി ഓടിക്കുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

റോഡുകളിലെ വാഹനപ്പെരുപ്പം ഒഴിവാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സമയങ്ങള്‍ വ്യത്യസ്തമായി നിശ്ചയിക്കാനും ശുപാര്‍ശയില്‍ നിര്‍ദ്ദേശമുണ്ട്. ഫെഡറല്‍ സ്ഥാപനങ്ങളുടേത് രാവിലെ ഏഴു മതുല്‍ രണ്ടു വരെയും പ്രദേശിക സ്ഥാപനങ്ങളുടേത് 7.30 മുതല്‍ 2.30 വരെയുമാക്കിയാല്‍ റോഡില്‍ വാഹനപ്പെരുപ്പം കുറക്കാം എന്നാണ് എഫ്ടിസിയുടെ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.