1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ ഒക്ടോബര്‍ മൂന്നിന്? പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്നു ചേര്‍ന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതിയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇത് മൂന്നാം തവണയാണ് യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജ്യത്തെ ഏഴ് എമിറേറ്റുകളിലേയും ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സഭയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ഇത്തവണ ബാലറ്റ് പേപ്പര്‍ പൂര്‍ണമായും ഒ!ഴിവാക്കി ഇലക്ടോണിക് വോട്ടിംഗ് സംവിധാനമാണ് ഉപയോഗിക്കുക. മാത്രമല്ല, ഇക്കുറി ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തിയാല്‍ മതി. നേരത്തേ വിവിധ സ്ഥാനാര്‍ഥികള്‍ക്ക് മുന്‍ഗണനാ ക്രമത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്.

വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി ക!ഴിയുന്ന യുഎഇ പൗരന്‍മാര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. വോട്ടര്‍പട്ടികയില്‍ പേരുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള സൗകര്യവുമുണ്ട്. ഇവര്‍ക്ക് 25 വയസ് പൂര്‍ത്തിയായിരിക്കണം എന്നു മാത്രം. കൂടാതെ അക്ഷരാഭ്യാസമുള്ളവരും സല്‍സ്വഭാവികളും മാന്യമായി പെരുമാറുന്നവരുമാകണം എന്നും നിബന്ധനയുണ്ട്.

മാത്രമല്ല, ഏതെങ്കിലും കേസില്‍ പെട്ടവര്‍ക്ക് മല്‍സരിക്കാനാവില്ല. എന്നാല്‍ കോടതി നിരപരാധിയെന്ന് കണ്ട് വിട്ടയച്ചവര്‍ക്ക് മത്സരിക്കാം. നിയമങ്ങള്‍ക്ക് വിധേയമായി സ്ഥാനാര്‍ഥികള്‍ക്ക് പൊതുപ്രചാരണ പരിപാടികള്‍ നടത്താം. എന്നാല്‍, പ്രചാരണ ചെലവ് രണ്ട് ദശലക്ഷം റിയാലില്‍ കൂടാന്‍ പാടില്ല എന്ന് നിബന്ധന വച്ചിട്ടുണ്ട്.

പ്രചാരണത്തിന് ചെലവാക്കുന്ന പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തിയിരിക്കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.