സ്വന്തം ലേഖകന്‍: അനധികൃത താമസക്കാര്‍ക്കായി യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു; ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് നിയമനടപടി നേരിടാതെ ഓഗസ്റ്റ് ഒന്നുമുതല്‍ മൂന്നു മാസംവരെയുള്ള കാലയളവില്‍ നാട്ടിലേക്ക് തിരിക്കാം.
സ്വദേശത്തേക്കു മടങ്ങാന്‍ ആഗ്രഹമില്ലാത്തവര്‍ക്കു നാമമാത്രമായ തുക നല്‍കി താമസം നിയമവിധേയമാക്കുകയും ചെയ്യാം. പൊതുമാപ്പ് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. മലയാളികളടക്കം യുഎഇയില്‍ അനധികൃതമായി തുടരുന്ന ആയിരക്കണക്കിനു പ്രവാസികള്‍ക്ക് തീരുമാനം ആശ്വാസകരമാണ്. ഈയിടെ നടപ്പാക്കിയ ഒട്ടേറെ വീസ ഇളവുകള്‍ക്കു പിന്നാലെയാണു നിര്‍ണായക തീരുമാനം.
അവസരം പ്രയോജനപ്പെടുത്താതെ വീസ നിയമം ലംഘിച്ചു യുഎഇയില്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 2013 ലാണ് ഇതിനു മുന്‍പു പൊതുമാപ്പ് അനുവദിച്ചത്. മലയാളികളടക്കം 62,000 പേര്‍ അന്ന് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് തിരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല