1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2022

സ്വന്തം ലേഖകൻ: പ്രവൃത്തി പരിചയമില്ലാതെ തന്നെ നഴ്സുമാർക്ക് യുഎഇയിൽ ജോലിയിൽ പ്രവേശിക്കാം. ഇതുവരെ യുഎഇയിൽ ജോലി ലഭിക്കാൻ രണ്ടു വർഷത്തെ പ്രൃത്തിപരിചയവും ആരോഗ്യവിഭാഗത്തിന്‍റെ എഴുത്തുപരീക്ഷയും പാസാകണമായിരുന്നു. മലയാളികളടക്കം ഒട്ടേറെ യുവ നഴ്സുമാരുടെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന പുതിയ തീരുമാനം ആരോഗ്യ വകുപ്പിന്റെ വെബ് സൈറ്റിലെ പ്രഫഷനൽ ക്വാളിഫിക്കേഷൻ വിഭാഗം (പേജ് 70) ചേർത്തിട്ടുണ്ട്.

ഇനിമുതൽ ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയുടെ ബിരുദ സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിലിന്റെ റജിസ്ട്രേഷനും ഗുഡ് സ്റ്റാൻഡിങ്ങും ഉള്ളവർക്ക് യുഎഇ ആരോഗ്യ വകുപ്പിന്റെ പരീക്ഷ എഴുതാവുന്നതാണ്. ഇതിൽ വിജയിക്കുന്നവർക്ക് യുഎഇയിലെ വിവിധ ആശുപത്രികളിൽ ഒഴിവനുസരിച്ച് ജോലിയും നേടാം.

വളരെ കഷ്ടപ്പെട്ട് പഠിച്ച് നാട്ടിൽ ജോലി കണ്ടെത്താനാകാതെ വലയുകയും, കുറഞ്ഞ വേതനത്തിന് ജോലിയിൽ പ്രവേശിക്കുകയും ട്രെയിനി നഴ്സുമാരായി ജോലി ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്ന അവസ്ഥയ്ക്ക് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നത്. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ/ ടെക്നോളജിസ്റ്റ് എന്നിവർക്കും പ്രവൃ‍ത്തി പരിചയമില്ലാതെ യുഎഇയിൽ പരീക്ഷ എഴുതാനാകുമെന്ന് വെബ് സൈറ്റിൽ പറയുന്നു.

അടുത്തിടെ മലയാളികളടക്കം ഒട്ടേറെ നഴ്സുമാർക്ക് ഗോൾഡൻ വീസ ലഭിച്ചു. ദീർഘകാല വീസ ലഭിക്കുന്നത് നഴ്സുമാർക്ക് ഏറെ ഗുണകരമാണ്. യുഎഇയിൽ ഏറ്റവും അധികമുള്ളത് ഇന്ത്യൻ നഴ്സുമാരാണ്. നഴ്സ് ദമ്പതിമാർ ധാരാളമുള്ള യുഎഇയിൽ ഇരുവർക്കും ഗോൾഡൻ വീസ ലഭിക്കുന്നത് ഏറെ സഹായകമാണെന്ന് നഴ്സുമാർ അഭിപ്രായപ്പെട്ടു.

വിദേശങ്ങളിൽ നഴ്സിങ് ജോലി സംബന്ധമായ സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്‌സൈറ്റിലും വിശദാംശം ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.