1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2023

സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ പുനർ കയറ്റുമതി 4 മാസത്തേക്കു നിരോധിച്ചതായി വാണിജ്യ മന്ത്രാലയം. പ്രാദേശിക വിപണിയിൽ അരി ലഭ്യത ഉറപ്പാക്കാനാണ് നടപടി. ഈ മാസം 20നു ശേഷം ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത അരിയുടെ പുനർ കയറ്റുമതിയാണ് നിരോധിച്ചത്. കുത്തരി അടക്കം എല്ലാ അരികളും നിരോധനത്തിൽ ഉൾപ്പെടും.

അരി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾ ഇനി വാണിജ്യ മന്ത്രാലയത്തിൽ നിന്നു പ്രത്യേക അനുമതി വാങ്ങണം. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാത്ത അരിയാണ് കയറ്റുമതി ചെയ്യുന്നതെന്നു സാക്ഷ്യപ്പെടുത്തി പ്രത്യേക പെർമിറ്റ് വാങ്ങണമെന്ന് കമ്പനികളോടു നിർദേശിച്ചു. മന്ത്രാലയത്തിന്റെ പെർമിറ്റിനു 30 ദിവസത്തെ കാലാവധിയുണ്ടാകും. അരി കയറ്റുമതി ചെയ്യുമ്പോൾ ഈ പെർമിറ്റ് കസ്റ്റംസിനു നൽകണം.

രാജ്യാന്തര വിപണിയിലെ ക്ഷാമം കണക്കിലെടുത്ത് അരി കയറ്റുമതി ഇന്ത്യ നിരോധിച്ചിരുന്നു. ഇന്ത്യയിൽ അരി ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം ഇല്ലാതാക്കാനും ലക്ഷ്യമിട്ട് വെള്ളയരിയുടെ കയറ്റുമതി രാജ്യം പൂർണമായും നിരോധിച്ചു. പിന്നാലെ, കുത്തരി അടക്കം മറ്റ് അരികളിലും നിരോധനം ഉണ്ടാകുമെന്നാണ് സൂചന. യുഎഇയിലേക്ക് ഏറ്റവും കൂടുതൽ അരി എത്തുന്നത് ഇന്ത്യയിൽ നിന്നാണ്.

പ്രത്യേക സാഹചര്യം മുന്നിൽ കണ്ടാണ് ഇവിടെ നിന്നുള്ള പുനർ കയറ്റുമതി രാജ്യം നിരോധിച്ചത്. ഇന്ത്യയിൽ നിന്ന് അരി എത്തിച്ച് പായ്ക്ക് ചെയ്തു വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നവരും യുഎഇ തുറമുഖങ്ങളിൽ അരി എത്തിച്ച് ഇറക്കാതെ, പുനർ കയറ്റുമതി ചെയ്യുന്ന കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ദുബായ് പോർട്ടിൽ നിന്നു വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാ സൗകര്യം പരിഗണിച്ചാണ് ഇവിടെ എത്തിച്ച ശേഷം പുനർ കയറ്റുമതി ചെയ്യുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.