1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2023

സ്വന്തം ലേഖകൻ: വാഹനമോടിച്ച് ലൈസൻസിൽ നെഗറ്റീവ് പോയിന്റ് ലഭിച്ചവർക്ക് കുറക്കാൻ അവസരമൊരുക്കി യുഎഇ ആഭ്യന്തര മന്ത്രാലയം. പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്നവർക്ക് തീരുമാനമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ഓഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കുകയാണെങ്കിൽ നിങ്ങൾക്ക് നെഗറ്റീവ് പോയിന്റുകൾ കുറക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഈ മാസം 28ന് സീറോ ആക്സിഡന്റ് ഡേ ക്യാംപയിൻ എന്ന പദ്ധതി യുഎഇ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇത് വിജയിപ്പിക്കാൻ വേണ്ടിയാണ് പുതിയ പ്രഖ്യാപനം നടത്തുന്നത്.

യുഎഇയിൽ വാഹനമോടിക്കുന്ന പ്രവാസികളടെ എപ്പോഴും വട്ടം കറക്കുന്ന ഒന്നാണ് ഈ നെഗറ്റീവ് പോയിന്റ്. രേഖകൾ ഇല്ലാത വാഹനം ഓടിക്കുക, നിയമം ലംഘിച്ച് വാഹനമോടിക്കുക, അപകടകരമായ ഡ്രൈവിങ്, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, തുടങ്ങിയവയെല്ലാം നെഗറ്റീവ് പോയിന്റ് ലഭിക്കാൻ കാരണമാകും. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന നെഗറ്റീവ് പോയിന്റുകൾ 24 എണ്ണത്തിൽ എത്തിയാൽ ലെെസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് നീങ്ങും.

സ്കൂളുകൾ തുറക്കുന്ന ആഗസ്ത് 28ന് സുരക്ഷിതമായി വാഹനമോടിക്കണം. ഇതിനായി പ്രത്യേകം പ്രതിജ്ഞയെടുക്കണം. ആഭ്യന്തര മന്ത്രാലയം ആണ് ഇതിന് വേണ്ട മുൻകരുതൽ എടുക്കുന്നത്. സ്കൂളുകൾ തുറക്കുന്ന ദിവസമായ ആഗസ്ത് 28 രാജ്യത്ത് സീറോ ആക്സിഡന്റ് ഡേ അഥവാ വാഹനാപകടങ്ങളില്ലാത്ത ദിനമായി ആചരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് വിജയിപ്പിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കുന്നതിന് വേണ്ടിയുളള ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍ ചെയര്‍മാന്‍ ജനറല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

അതേസമയം, ഗതാഗതം ഏറ്റവും സുഗമമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ദുബായ്. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബായ് ഇത്തരത്തിലൊരു നേട്ടം കെെവരിച്ചതായി പറയുന്നത്. 10 കിലോമീറ്റര്‍ ദൂരം നഗരത്തിന്റെ ഹൃദയ ഭാഗത്ത് സഞ്ചരിക്കാൻ വേണ്ടി ദുബായിൽ 12 മിനിറ്റ് മതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റു പല നഗരങ്ങളിലും 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി വേഗം 21 മിനിറ്റ് വേണം എന്നിരിക്കെയാണ് ദുബായ് ഈ നേട്ടം കെെവരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.