1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2022

സ്വന്തം ലേഖകൻ: യുഎഇയിലേക്കു യാത്രാ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ എത്തി രോഗബാധിതരായി വൻ കടക്കെണിയിൽ കഴിയുന്നവരുടെ എണ്ണം വർധിക്കുന്നു. മലയാളികൾ അടക്കമുള്ളവർ ഇങ്ങനെ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇവരെ എങ്ങനെ നാട്ടിലെത്തിക്കുമെന്ന് അറിയാതെ വലയുകയാണ് അധികൃതരും.

എക്സ്പോയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിയതോടെ ഇങ്ങനെ ആശുപത്രിയിലാകുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അടുത്ത സമയത്തു വിസിറ്റ് വീസയിലെത്തി ദുബായിലെ ആശുപത്രികളിൽ 60 ലക്ഷം രൂപയ്ക്കു മേൽ കടക്കെണിയിലായി മലയാളി ഉൾപ്പെടെ 3 പേർ കഴിയുന്നുണ്ട്.

മറ്റ് എമിറേറ്റുകളിലെ ആശുപത്രികളിലും ഇയുഎഇ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇൻഷുറൻസ് മറക്കരുത്, മലയാളികളും കടക്കെണിയിൽങ്ങനെയുള്ളവരുണ്ട്. കോവിഡിന്റെ ചികിത്സയ്ക്കുള്ള പരിരക്ഷയ്ക്കുള്ള ഇൻഷുറൻസ് മാത്രമെടുത്ത് വരുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും എന്നാൽ സ്ട്രോക്ക് ഉൾപ്പടെയുള്ളവ പിടിപെട്ടാണു പലരും ആശുപത്രികളിൽ കഴിയുന്നതെന്നും സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

20 മുതൽ 25 ദിർഹം മാത്രം ചെലവാക്കിയാണ് ഇങ്ങനെ കോവിഡ് പരിരക്ഷ നേടുന്നത്. ഇതു പോലും ഇല്ലാതെ എത്തുന്നവരുമുണ്ട്. അതേ സമയം ചില ഏജൻസികൾ വ്യാജ ഇൻഷുറൻസ് രേഖകൾ നൽകിയും യാത്രക്കാരെ കൊണ്ടു വരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. നാട്ടിൽ നിന്ന് ടിക്കറ്റെടുക്കുമ്പോൾ തന്നെ ഇൻഷുറൻസ് കാര്യവും ശ്രദ്ധിക്കണമെന്നും ഇവർ ഓർമ്മിപ്പിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.