1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2023

സ്വന്തം ലേഖകൻ: ഖത്തറിൽ ഉപരിപഠനത്തിനൊപ്പം പാർട് ടൈമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് കൈത്താങ്ങായി ഖത്തർ മാൻപവർ സൊലൂഷൻസ് കമ്പനിയുടെ (ജുസൂർ)യുടെ പുതിയ സേവനങ്ങൾ.

പാർട് ടൈം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ബിരുദധാരികൾക്ക് റസിഡന്റ് പെർമിറ്റ് നീട്ടാനുള്ള സൗകര്യവും ലഭ്യമാക്കും. പഠനത്തിനൊപ്പം പാർട് ടൈം ആയി ജോലി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നത് വിദ്യാർഥികൾക്ക് ഗുണകരമാകും.

ജുസൂർ വെബ്‌സൈറ്റിലൂടെ (https://www.jusour.qa/programs) പഠനത്തിനൊപ്പം പാർട് ടൈം തൊഴിൽ കണ്ടെത്താം. കമ്പനികൾക്ക് തൊഴിൽ അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധപ്പെടുത്താൻ സൗകര്യമുണ്ടെന്ന് ജുസൂർ ഓപ്പറേഷൻസ്-ഇൻസ്റ്റിറ്റിയൂഷണൽ സപ്പോർട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം അബ്ദുല്ല അൽ മുല്ല പറഞ്ഞു.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവകലാശാല അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് അടുത്തിടെ ബിരുദമെടുത്തവരും സർവകലാശാലയുടേയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ സ്‌പോൺസർഷിപ്പോടെ ഖത്തറിൽ നിയമപരമായി താമസിക്കുന്നവരും 18– 28 വയസ്സിന് ഇടയിലുമുള്ള പ്രവാസി വിദ്യാർഥികൾക്ക് മാത്രമാണ് ജുസൂർ വഴി പാർട് ടൈം ജോലി നേടാൻ അർഹത.

ജുസൂർ പോർട്ടലിലൂടെ തന്നെ ബിരുദധാരികൾക്ക് വീസ നീട്ടാനും അപേക്ഷ നൽകാം. തൊഴിൽ മന്ത്രി ഡോ.അലി ബിൻ സമൈക് അൽമാരിയാണ് ജുസൂറിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ. ആഭ്യന്തരം, തൊഴിൽ, വാണിജ്യ-വ്യവസായം എന്നീ മന്ത്രാലയങ്ങളിൽ നിന്നും ഖത്തർ ചേംബർ, അൽ ജസീറ മീഡിയ, ഖത്തർ എയർവേയ്‌സ്, ഖത്തർ സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്രതിനിധികളാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.