സ്വന്തം ലേഖകൻ: സാധാരണക്കാരായ പ്രവാസികളുടെ പ്രധാന ഭക്ഷണ ഇനമാണ് ഖുബൂസ്. ഈ ഖുബൂസിന് ആണ് വില യുഎഇയിൽ കൂടിയിരിക്കുന്നത്. വില വർധിച്ച നടപടി തങ്ങൾക്ക് താങ്ങാൻ സാധിക്കില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയിലെ ചില ബേക്കറികളും വ്യാപാര സ്ഥാപനങ്ങളുമാണ് ഖുബൂസിന് വില കൂട്ടിയിരിക്കുന്നത്. 2.65 ദിർഹമിന് ലബാൻ ഖുബൂസ് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ഖുബൂസ് ലഭിക്കണമെങ്കിൽ 3.15 ദിർഹം നൽകണം. 19 ശതമാനമാണ് വില കൂടിയിരിക്കുന്നത്.
മൂന്ന് ദർഹം ആണ് ഈജിപ്ഷ്യൻ ഖുബൂസിന് വില ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈജിപ്ഷ്യൻ ഖുബൂസിന് മൂന്നര ദിർഹമായി വില ഉയർന്നിരിക്കുന്നു. കൂടാതെ അറബി റെട്ടിക്കും വില കൂടിയിട്ടുണ്ട്. 4.05 ദിർഹം ആണ് ഒരു പാക്കറ്റ് അറബി റൊട്ടിക്ക് വാങ്ങിയിരുന്നത്. എന്നാൽ 5.05 ദിർഹമാണ് പുതുതായി വില ഈടാക്കുന്നത്. ഇതിൽ 25 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കച്ചവടക്കാർ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഗൾഫിലുള്ള പ്രവാസികൾ ഭാഷ വിത്യാസം ഇല്ലൊതെ കഴിക്കുന്ന സാധനം ആണ് ഖുബൂസ്. വില കൂട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ഉപഭോക്താൾ ആവശ്യപ്പെട്ടുന്നത്. ഗൾഫിൽ ചെറിയ പെെസക്ക് കിട്ടിയിരുന്ന ഒരു വിഭവം ആയിരുന്നു ഖുബൂസ്. 3.95 റിയാലിന് ആയിരുന്നു സമൂന റൊട്ടി വിറ്റത്.
ഇത് ഇപ്പോൾ 4.95 ആക്കി വില ഉയർത്തി. അതായത് ആദ്യം വിറ്റിരുന്നതിനേക്കാൾ വലിയ വിലയാണ് ഇതിനും കൂട്ടിയിരിക്കുന്നത്. ഒരു ദിർഹം നൽകിയാൽ ലഭിച്ചിരുന്ന അഫ്ഗാൻ റൊട്ടിക്കും വില കൂടി. 1.35 ദിർഹമായി അഫ്ഗാൻ റൊട്ടിയുടെ വില ഉയർന്നു. പ്രോട്ടീൻ ബ്രഡ് വില 6.25 ദിർഹമിൽ നിന്നും 8.25 ദിർഹമായി ഉയർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല