1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2023

സ്വന്തം ലേഖകൻ: യുഎഇയിൽ നിന്നും, കുവെെറ്റിൽ നിന്നും കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തിയവർക്ക് ഈ രാജ്യങ്ങളിലേക്ക് തിരിച്ചു വരാൻ സാധിക്കില്ല. രണ്ട് രാജ്യങ്ങളും വിരലടയാളം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇ–ലിങ്ക് സംവിധാനം വഴി കൈമാറുന്നതോടെ പ്രവേശന വിലക്ക് ഏർപ്പെടുത്തും.

യുഎഇയിൽ കൃത്രിമം നടത്തി കുവൈത്തിലേക്ക് പോകാൻ സാധിക്കില്ല. അതുപോലെ കുവെെറ്റിൽ കൃത്രിമം നടത്തി യുഎഇലേക്ക് പോകാൻ സാധിക്കില്ല. പുതിയ സംവിധാനം വഴി പിടിവീഴും. മാനവശേഷി, ഇൻഫർമേഷൻ ടെക്‌നോളജി, ട്രാഫിക്, ക്രിമിനൽ സെക്യൂരിറ്റി, മന്ത്രിതല സമിതി ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ജിസിസി രാജ്യങ്ങളുമായി പരസ്പരം ഇലക്ട്രോണിക് ബന്ധം സ്ഥാപിക്കുന്നതോടെ കുറ്റവാളികൾ രാജ്യത്തു പ്രവേശിക്കുന്നത് തടയാനാകുമെന്നും യോഗം വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.