1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2023

സ്വന്തം ലേഖകൻ: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ പേടിസ്വപ്‌നമാണ് ആരോഗ്യ പ്രശ്‌നങ്ങള്‍. അസുഖം ബാധിച്ച് കിടന്നാല്‍ പരിചരിക്കാനും സഹായിക്കാനും അടുത്ത ബന്ധുക്കള്‍ കൂടെയില്ലെന്നത് പലപ്പോഴും പ്രവാസികളെ പ്രയാസത്തിലാക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സില്‍ പെടാത്ത ചികില്‍സകള്‍ക്ക് വലിയ തുക തന്നെ ചെലവഴിക്കേണ്ടിയും വരും. ദന്തപരിചരണം മിക്ക കമ്പനികളുടെയും ആരോഗ്യ ഇന്‍ഷുറന്‍സില്‍ പെടുന്നില്ല.

എന്നാല്‍, നിങ്ങള്‍ യുനൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഒരു ജോലിക്കാരനാണെങ്കില്‍, അജ്മാന്‍ സിറ്റിയിലെ അല്‍ ജുര്‍ഫില്‍ സ്ഥിതിചെയ്യുന്ന തുംബെ ഡെന്റല്‍ ഹോസ്പിറ്റല്‍ സൗജന്യ ദന്തചികിത്സ ലഭിക്കും. ദന്തപരിശോധന, ഡയഗ്‌നോസ്റ്റിക് എക്‌സ്‌റേ, ദന്തനിര ക്രമപ്പെടുത്തല്‍, പോളിഷിങ്, പല്ലിലെ ഓട്ട അടയ്ക്കല്‍, റൂട്ട് കനാല്‍ ചികിത്സകള്‍, ലളിതമായ എക്‌സ്ട്രാക്ഷന്‍, പല്ല് പറിക്കല്‍, സ്ഥിരവും നീക്കംചെയ്യാവുന്നതുമായ പല്ലുകള്‍ വയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.

സൗജന്യ ദന്തചികിത്സ ലഭിക്കുന്നതിന് അപ്പോയിന്റ്‌മെന്റ് ആവശ്യമില്ല. യോഗ്യത തെളിയിക്കാന്‍ രോഗി ലേബര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം മതി. തിങ്കള്‍ മുതല്‍ വെള്ളി വരെ ആശുപത്രി തുറന്നിരിക്കും. രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് പതിവ് പ്രവര്‍ത്തന സമയം. അജ്മാനില്‍ നിന്നും മറ്റ്എമിറേറ്റുകളില്‍ നിന്നുമുള്ള 23,000 രോഗികള്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ തുംബെ ഡെന്റല്‍ ഹോസ്പിറ്റല്‍ സൗജന്യ ദന്തചികിത്സ നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.