സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകൾക്കു കാലാവധി നിശ്ചയിക്കണമെന്നു തൊഴിലുടമകളോട് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം. അനന്ത കാലത്തേക്ക് തൊഴിൽ കരാറുകൾ രൂപപ്പെടുത്തരുത്. എത്ര കാലത്തേക്ക് എന്നതിൽ മന്ത്രാലയം പ്രത്യേക നിർദേശം നൽകുന്നില്ല.
എന്നാൽ, ഇക്കാര്യത്തിൽ തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയുണ്ടാക്കണം. കാലപരിധി നിശ്ചയിച്ചു കരാറുകൾ പുതുക്കുന്നതിനായി ഡിസംബർ 31വരെ സമയം അനുവദിച്ചു. പരസ്പര ധാരണ, കരാർ കാലാവധി അവസാനിക്കൽ, തൊഴിൽ ഉടമയോ തൊഴിലാളിയോ ജോലിയിൽ നിന്നു മാറ്റം ആവശ്യപ്പെട്ടാൽ, മരണം, സ്ഥിര വൈകല്യം, ജയിൽ ശിക്ഷ എന്നീ കാരണങ്ങളാൽ തൊഴിൽ കരാറുകൾ റദ്ദാക്കാനുള്ള അനുമതി തൊഴിലുടമക്കുണ്ടാകും.
അനധികൃതമായി ഒരാളെ ജോലിയിൽ നിന്ന് ഒഴിവാക്കിയാൽ, തൊഴിലാളിക്കു പരാതിപ്പെടാം. പിരിച്ചുവിടൽ അന്യായമാണെന്നു മന്ത്രാലയത്തിനു ബോധ്യപ്പെട്ടാൽ തൊഴിലുടമക്കെതിരെ കടുത്ത നടപടിയെടുക്കും. തൊഴിലാളിക്ക് മാന്യമായ നഷ്ടപരിഹാരം നൽകേണ്ടി വരും. തൊഴിലാളിയുടെ 3 മാസത്തെ ശമ്പളത്തുക നഷ്ടപരിഹരമായി നൽകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല