1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2023

സ്വന്തം ലേഖകൻ: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമയ്ക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്കെതിരെ തൊഴിലുടമയ്ക്കും പരാതി നൽകാം.

ഇരുവരുടെയും പരാതി സ്വീകരിച്ച് എതിർകക്ഷിയോട് വിശദീകരണങ്ങൾ ചോദിച്ച് ഒത്തുതീർപ്പിനാണ് തൊഴിൽതർക്ക പരിഹാര സമിതി മുൻഗണന നൽകുക. വിട്ടുവീഴ്ചയ്ക്കു ഇരുകൂട്ടരും തയാറായില്ലെങ്കിൽ കേസ് ലേബർ കോടതിയിലേക്കു മാറ്റും. തൊഴിൽ തർക്ക പരിഹാര സമിതിയുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടാൽ 14 ദിവസത്തിനകം കോടതിയിൽ പരാതി നൽകണം.

മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നവരാകരുത്. പരാതിയിൽ അന്തിമ വിധി വന്ന് 14 ദിവസത്തിനകം വർക്ക് പെർമിറ്റ് റദ്ദാക്കാൻ തൊഴിലാളി അപേക്ഷ നൽകണം. മന്ത്രാലയ അനുമതിയോടെ പുതിയ വർക്ക് പെർമിറ്റ് എടുത്ത ശേഷം മാത്രമേ പുതിയ കമ്പനിയിൽ ജോലി ചെയ്യാവൂ. തൊഴിലാളിക്കെതിരെ ഒളിച്ചോട്ട പരാതിയുണ്ടെങ്കിൽ ഇതിനു സാധിക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.