സ്വന്തം ലേഖകന്‍: വന്‍ നിക്ഷേപകര്‍ക്കും പ്രഫഷനലുകള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ യുഎഇ മന്ത്രിസഭാ തീരുമാനം; നടപടി നിക്ഷേപകരെ ആകര്‍ഷിക്കാന്‍. വന്‍ നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കും ഗവേഷകര്‍ക്കും മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാനുള്ള നിര്‍ദേശത്തിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം.
മേല്‍പറഞ്ഞ വിഭാഗങ്ങള്‍ക്കു പത്തു വര്‍ഷത്തെ വീസ നല്‍കാന്‍ കഴിഞ്ഞ മെയില്‍ വന്ന തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് മന്ത്രിസഭാ തീരുമാനം. ആരോഗ്യ, ശാസ്ത്ര, ഗവേഷണ, സാങ്കേതിക മേഖലകളില്‍ വന്‍ നിക്ഷേപം നടത്തുന്നവര്‍ക്കും കലാസാംസ്‌കാരിക, ശാസ്ത്ര രംഗങ്ങളിലെ ശാസ്ത്രജ്ഞര്‍ക്കും അവരുടെ ജീവിത പങ്കാളിക്കും കുട്ടികള്‍ക്കും ദീര്‍ഘകാല വീസ ലഭിക്കും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍കൂട്ടാവും വിധം മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വീസ നല്‍കാന്‍ തീരുമാനമായി.
രണ്ടു വിഭാഗങ്ങളിലാണ് നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വീസ നല്‍കുക. 50 ലക്ഷം ദിര്‍ഹത്തില്‍ കൂടുതല്‍ മൂല്യമുള്ള വസ്തു വാങ്ങുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തെ വീസയാണ് ലഭിക്കുക. പ്രമുഖ സ്ഥാപനത്തില്‍ ഒരു കോടിയോ അതില്‍ കൂടുതലോ ദിര്‍ഹത്തിന്റെ സ്ഥിര നിക്ഷേപമോ തുല്യ തുക മൂലധനത്തില്‍ സ്ഥാപനം തുടങ്ങുകയോ ബിസിനസ് പങ്കാളിയാവുകയോ ചെയ്യുന്നവര്‍ക്ക് പത്തു വര്‍ഷത്തെ വീസയ്ക്ക് അര്‍ഹരായിരിക്കും. ബിസിനസ് പങ്കാളിയാവുകയാണെങ്കില്‍ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനത്തില്‍ കൂടുതലുണ്ടാവണമെന്നും അത് ഒരു കോടി ദിര്‍ഹത്തില്‍ കുറയാന്‍ പാടില്ലെന്നും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല