1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങിയ മലയാളി വിമാനത്തില്‍ മരിച്ചു. മോര്യ വടക്കത്തിയില്‍ മുഹമ്മദ് ഫൈസല്‍ (40) ആണ് മരിച്ചത്. ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ഫൈസലിന് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു.

ഇതേതുടര്‍ന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഷാര്‍ജയില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ വിമാനം ഇന്നലെ (ശനിയാഴ്ച) പുലര്‍ച്ചെ 6.10 ന് കോഴിക്കോട് ലാന്‍ഡ് ചെയ്യുന്നതിന് അരമണിക്കൂറിന് മുമ്പാണ് മരണം സംഭവിച്ചത്.

ഭാര്യ ആബിദ, മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവരും അടുത്ത ബന്ധുക്കളും സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.