യുഎഇയില്‍ ഇനി മുതല്‍ നവംബര്‍ മുപ്പത് രക്തസാക്ഷിദിനമായി ആചരിക്കും. യുഎഇ പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാനാണ് രക്തസാക്ഷി ദിനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. രക്തസാക്ഷികളെ അനുസ്മരിക്കാനുള്ള ദിനമായതിനാല്‍ അന്നേ ദിവസം ഇനി മുതല്‍ ദേശീയ അവധിയായിരിക്കും.
രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ പട്ടാളക്കാരെയും രാജ്യത്തിന് പുറത്തുവെച്ച് കൊല്ലപ്പെടുകയോ അപകടം സംഭവിച്ച് മരിക്കുകയോ ചെയ്ത യുഎഇ പൗരന്മാരെയും രക്തസാക്ഷി ദിനത്തില്‍ രാജ്യം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യു. ദേശീയ തലത്തിലുള്ള അനുസ്മരണ ചടങ്ങുകളോടെയായിരിക്കും ഈ ദിനം ആചരിക്കുന്നത്.
രക്തസാക്ഷി ദിനത്തില്‍ രക്തസാക്ഷി മണ്ഡപം നിര്‍മ്മിച്ച് രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഭരണാധികാരി ഉത്തരവിട്ടിട്ടുണ്ട്. ഷാര്‍ജാ സെന്റര്‍ ഫോര്‍ സ്‌പെയിസ് ആന്‍ഡ് ആസ്‌ട്രോണമിക്ക് സമീപം ഇത് നിര്‍മ്മിക്കാനാണ് ഇപ്പോള്‍ സ്ഥലം നിശ്ചയിച്ചിരിക്കുന്നത്. ഷാര്‍ജാ യൂണിവേഴ്‌സിറ്റി സിറ്റിയിലെ ഒരു റോഡിന്റെ പേര് മാര്‍ട്ടൈര്‍ റോഡെന്ന് പുനര്‍നാമകരണം ചെയ്യാനും ഭരണാധികാരി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല