സ്വന്തം ലേഖകൻ: രാജ്യാന്തര വെർച്വൽ സമ്മേളനത്തിൽ പങ്കെടുക്കവെ യുഎഇ രാജ്യാന്തര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമിയുടെ അരികിൽ മകൻ ഹസാ വന്നുനിന്നത് രസമുള്ള കാഴ്ചയായി. യെമന് സഹായം നൽകുന്നതു സംബന്ധമായുള്ള വിഡിയോ കോൺഫറൻസിൽ ലോക നേതാക്കളുമായി മന്ത്രി സംവദിച്ചുകൊണ്ടിരിക്കെയായിരുന്നു മനോഹരമായ ഇൗ രംഗം. ലോക നേതാക്കള്‍ ഇത് ആസ്വദിക്കുകയും ചെയ്തു.
മകൻ വന്നുനിന്നപ്പോൾ അവർ പതുക്കെ പറഞ്ഞു: ‘അപ്പുറത്ത് പോകൂ’… ഇതുകേട്ട് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസ്സിന് ചിരിയടക്കാനായില്ല. ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു പിന്നീട് മന്ത്രിയുടെ പ്രസംഗം. ഈ സംഭവത്തോടെ ലോകപ്രശസ്തനായ ഹസാ വീണ്ടുമൊരിക്കൽക്കൂടി ഉമ്മയുടെ അരികിൽ ഓടിയെത്തുകയും മന്ത്രി റീം മകനെ അകറ്റിക്കൊണ്ടുമിരുന്നു.
വിഡിയോ അധികം വൈകാതെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനെ തുടർന്ന് വർക്ക് ഫ്രം ഹോം സാധാരണമായതോടെ ലോകത്തിന്റെ പല ഭാഗത്തും ഇത്തരം രസകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല