സ്വന്തം ലേഖകന്‍: നാല്പ്പത്തിയഞ്ചാമത് ദേശിയ ദിനാഘോഷം, യുഎഇയില്‍ വന്‍ ആഘോഷ പരിപാടികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും അടക്കമുള്ള രാഷ്ട്രനേതാക്കള്‍ അബുദാബിയില്‍ നടന്ന പ്രധാന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. എല്ലാ എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികളാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
അബുദാബി സയിദ് സ്പോര്‍ട്സ് സിറ്റിയിലായിരുന്നു ഔദ്യോഗിക ആഘോഷപരിപാടികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരാണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തും സായുധസേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തുടങ്ങിയവര്‍ അബുദാബിയില്‍ നടന്ന ഔദ്യോഗിക ആഘോഷ പരിപാടിയില്‍ പങ്കെടുത്തു.
എല്ലാ എമിറ്റേറ്റിലേയും ഭരണാധികാരികളും എഫ്എന്‍സി അംഗങ്ങളും ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്തിന്റെ ഐക്യവും സമൃദ്ധിയും പ്രതിഫലിക്കുന്ന ആഘോഷപരിപാടികളാണ് രാജ്യമെമ്പാടും അരങ്ങേറുന്നത്. പാര്‍ക്കുകളിലും ഷോപ്പിങ്ങ് മാളുകളിലും പരമ്പരാഗത അറബ് നൃത്തവും സംഗീതവും ഉള്‍പ്പെടുത്തി ആഘോഷ പരിപാടികള്‍ അരങ്ങേറി.
വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും ദേശിയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അബൂദബി, ദുബയ്, ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എന്നീ ചെറിയ എമിറേറ്റുകള്‍ 45 വര്‍ഷം മുമ്പാണ് യുഎഇ എന്ന ഒറ്റ രാജ്യമായത്. അബൂദബിയില്‍ നടക്കുന്ന സൈനിക പരേഡ് ചടങ്ങിന്റെ മുഖ്യ ആകര്‍ഷകമാണ്. വൈമാനിക അഭ്യാസം, വെടിക്കെട്ട് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ 90 ശതമാനം വരെ കിഴിവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല